April 26, 2024

ബത്തേരി സർവീസ് സഹകരണ ബാങ്ക് വിവിധ സേവന പദ്ധതികൾ നടപ്പിലാക്കും.

0
Img 20181102 Wa0449 1
ബത്തേരി:- സുൽത്താൻ ബത്തേരി സർവീസ് സഹകരണ ബാങ്ക് സാമൂഹിക  ,സാംസ്‌കാരിക, മേഖലകളിൽ നടത്തി വന്നിരുന്ന പ്രവർത്തനങ്ങൾക്ക് പുറമെ അതിനൂതന പരിപാടികൾക്ക് തുടക്കം കുറിക്കുകയാണെന്നു ഭരണ സമിതി അംഗങ്ങൾ വാർത്ത സമ്മളനത്തിൽ    അറിയിച്ചു. വയനാട്ടിൽ വൃക്ക രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം സുൽത്താൻ ബത്തേരിയിൽ പരിമിതമായതിനാൽ ആതുര സേവന രംഗത്തേക്കും ബാങ്കിന്റെ സേവനം വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫാദർ മത്തായി നൂറനാൽ മെമ്മോറിയൽ ഡയാലിസിസ് സെന്റർ എന്ന പേരിൽ 12  രോഗികൾക്ക് ഒരേസമയം ഡയാലിസിസ് ചെയ്യുന്നതിനുള്ള ഡയാലിസിസ് സെന്റർ 2019  ജനുവരിയോടെ ബത്തേരി സെന്റ് മേരിസ് ഓർത്തഡോക്സ്   കത്തീഡ്രൽ പള്ളിയുടെ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കും.
                                             കേരളത്തിലെ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള അപേക്ഷകരിൽ നിന്നും തെരെഞ്ഞെടുക്ക പെടുന്ന കേരളത്തിലെ ഏറ്റവും മികച്ച സഹകാരിക്ക് സർവീസ് സഹകരണ ബാങ്ക് നൽകുന്ന മത്തായി നൂറാനാൽ മെമ്മോറിയൽ സഹകാരി പുരസ്‌കാരം ഇതോടൊപ്പം നൽകും.2016  ഡിസംബർ മാസത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ പെട്രോളിയതിന്റെ കീഴിൽ ഉള്ള നമസ്തേ ഗ്യാസ് ഏജൻസിസ് സുൽത്താൻ ബത്തേരി താലൂക്കിലെ എല്ലാ ഭാഗങ്ങളിലും മറ്റു ചാർജുകളൊന്നും ഈടാക്കാതെ ഗ്യാസ് വിതരണം നടത്തി വരുന്നുണ്ട്. കൂടാതെ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം ആയിരത്തിൽ പരം വനിതകൾക്ക് സൗജന്യമായി ഗ്യാസ് ഗ്യാസ് കണക്ഷൻ വിതരണവും നടത്തിയിട്ടുണ്ട്.ബത്തേരിയിൽ നിലവിലുള്ള രണ്ടു നീതി മെഡിക്കൽ ഷോപ്പുകൾക്കൊപ്പം പുതുതായൊന്നു കൂടി ആരംഭിക്കാനുള്ള ശ്രമവും നടത്തുന്നതായും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. 
                                  ജയരാജ് ബത്തേരി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *