July 3, 2026

ഇന്റർലോക്ക് പതിക്കുന്നതിൽ അപാകത :പ്രതിഷേധവുമായി കോൺഗ്രസ്

0
IMG-20181102-WA0364
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി എൽ.എഫ് ജംഗ്ഷനിൽ ഇന്റർലോക്ക് പതിക്കുന്ന നിർമ്മാണത്തിൽ അപാകത :പ്രതിഷേധവുമായി കോൺഗ്രസ്
മാനന്തവാടി ഏറെ പ്രതിഷേധത്തിനൊടുവിൽ പുന:ർ നിർമ്മാണം ആരംഭിച്ച മാനന്തവാടി എൽ .എഫ് സ്കൂൾ ജംഗ്ഷനിൽ ഇൻറർലോക്ക് പതിക്കുന്ന റോഡ് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ  തകരാനുണ്ടായ സാഹചര്യം പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനന്തവാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡെന്നിസൺ കണിയാരം ആവശ്യപ്പെട്ടു. എറ്റവും തിരക്കേറിയ 'റോഡിന്റെ നിർമ്മാണ പ്രവർത്തി തുടങ്ങി ആഴ്ചകൾ കഴിഞ്ഞിട്ടും നിർമ്മാണ പ്രവൃത്തികൾ ഒച്ചിഴയുന്ന വേഗതയിലാണ് നടക്കുന്നത്. ഇതിനിടയിൽ റോഡ് പണി നിർത്തിവെച്ചത് വലിയ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു.പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കേണ്ടതെങ്കിലും ഉദ്യോഗസ്ഥരെ കാണാനില്ല.റോഡ് നിർമ്മാണത്തിലെ അസംസ്കൃത വസ്തുക്കളുടെ കുറവും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ നനയ്ക്കാത്തതുമാണ് റോഡ് നിർമ്മാണത്തിനിടെ തകരാൻ കാരണമായത്.തകർന്ന റോഡ് ഉടൻ പുനർനിർമ്മിക്കാൻ അധികൃതർ  തയ്യാറായില്ലെങ്കിൽ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നല്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *