April 16, 2024

പ്രവാസികൾക്ക് പുനരധിവാസം ഉറപ്പാക്കണം – പ്രവാസി ലീഗ്

0
06
കൽപ്പറ്റ: തിരിച്ച് വരുന്ന മുഴുവൻ പ്രവാസികൾക്കും കാലതാമസം കൂടാതെ സ്വയം തൊഴിലിന് ദീർഘകാല വായ്പ നൽകുക, പ്രവാസികൾ വിവിധ ആവശ്യങ്ങൾക്ക് നോർക്കയിൽ നൽകിയ കെട്ടി കിടക്കുന്ന മുഴുവൻ അപേക്ഷയിൽ അടിയന്തിരമായി തീർപ്പ് കൽപ്പിക്കുക, പ്രവാസികൾക്ക് നിലവിൽ സർക്കാർ നൽകിവരുന്ന ചികിത്സ സഹായം, വിവാഹ മറ്റു സാന്ത്വന സഹായങ്ങൾ അനുയോജ്യമായ രീതിയിൽ പരിഷ്‌ക്കക്കച്ച് വർദ്ധിപ്പിച്ച് നൽകുക എന്നീ ആവശ്യങ്ങൾ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കൽപ്പറ്റ മുസ്ലീം ലീഗ് ഓഫീസിൽ ചേർന്ന ജനറൽ കൗൺസിൽ യോഗം മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ.കരീം ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.അഹമ്മദ്, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് എ.സി.അബ്ദുള്ള, ജനറൽ സെക്രട്ടറി അനീഫ മുന്നിയൂർ, കെ.നൂറുദ്ധീൻ, പടയൻ അമ്മദ്, എൻ.കെ.റഷീദ്, റസാക്ക് കൽപ്പറ്റ, അബ്ദുൽ ഖാദർ മടക്കി മല, എൻ. ഷംസുദ്ധീൻ, പി.വി.എസ്.മൂസ്സ, ബീരാൻ കോയ, കുഞ്ഞബ്ദുള്ള മാനം തൊടിക, പി.ലത്തീഫ് കാക്കവയൽ, സി.എ.പക്കർ, സി.കെ.നാസർ കൽപ്പറ്റ, യൂസഫ് ഹാജ അമ്പലവയൽ, അസ്ഹർ പനമരം, പി.എച്ച്.സലീം എന്നിവർ പ്രസംഗിച്ചു. ഇമ്പിച്ചി അഹമ്മദ് ഹാജി കോഴിക്കോട്, ഉസൈയിൻ കമ്മന, റസാക്ക് കൽപ്പറ്റ
എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഭാരവാഹികളായി കെ.നൂറുദ്ധീൻ ബത്തേരി (പ്രസിഡന്റ്), അബ്ദുൽ ഖാദർ മടക്കി മല (ജനറൽ സെക്രട്ടറി), പി.വി.എസ്.മൂസ്സ മാനന്തവാടി (ട്രഷറർ), എൻ.പി.ഷംസുദ്ധീൻ, സി.കെ. മായൻ ഹാജി, സി.ടി.മൊയ്തീൻ, വെട്ടൻ മമ്മൂട്ടി ഹാജി (വൈസ് പ്രസിഡന്റുമാർ), കണ്ണിയൻ അഹമ്മദ് കുട്ടി, , കുത്തി മുഹമ്മദ് സദ്ദാം, സിദ്ധിക്ക് കോട്ടകൊല്ലി,ഹംസ കല്ലുങ്ങൽ (ജോ. സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *