റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമം: നിരവധി കേസുകളിൽ പ്രതിയായ മൂർത്തി ബിജു ഒളിവിൽ

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  വധശ്രമത്തിന് പോലീസ് കേസ് എടുത്ത പ്രതി മൂർത്തി ബിജു ഒളിവിൽ  പാക്കം റിസോർട്ട്   ഉടമയെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപെട്ട് മീനങ്ങാടി പോലീസ്' റജിസ്റ്റർ ചെയ്ത 410/18 എന്ന  കേസ്സിലാണ് ഇപ്പോൾ ഒളിവിൽ പോയിരിക്കുന്നത് .ഈ കേസിൽ ഒന്നാം പ്രതിയാണ് മൂർത്തി ബിജു എന്നറിയപെടുന്ന കെ.ആർ.  ബിജു. ബിജുവിന്റെ കുട്ടു പ്രതികളായ ഒമേഗ സാബു, കുളുസ്സൻ എന്നറിയപെടുന്ന രതീഷ്, ഉൾപ്പടെ  ആറു പേർ  ഇപ്പോൾ ജുഡീഷ്യൽ  കസ്റ്റഡിയിലാണ്. മൂർത്തി ബിജു ഉൾപ്പെട്ട  പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് റിസോർട്ട് ഉടമയെ വധിക്കാൻ ശ്രമിച്ചത്. നിരവധി കേസ്സുകളിൽ പ്രതിയായ ബിജുവും സംഘവും മുമ്പും  സ്പിരിറ്റ് കടത്ത് കേസ്സ്, വധശ്രമകേസ്സുകളിൽ  പ്രതിയായിട്ടുണ്ട് .കുറച്ച് നാൾ മുമ്പ് ഒരു വീട് കത്തിച്ച കേസ്സിൽ ബിജുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്ന വഴിയ്ക്ക് പോലിസീനെ അക്രമിച്ച് രക്ഷപെട്ട കേസ്സിൽ രണ്ട് പോലീസുകാർ സസ്പൻഷനിലാവുകയും ചെയ്തിട്ടുണ്ട്. മുമ്പ് ആർ.ഡി.ഒ.  കോടതി 107,108 വകുപ്പുകൾ ചുമത്തി നല്ല നടപ്പിനു ശിക്ഷിച്ച വ്യക്തിയാണ് ബിജു. കൃത്യം നടത്തിയതിനു ശേഷം ബിജുവും സഘവും നേരെ പോയത്  മീനങ്ങാടി  പോലീസ് സ്റ്റേഷനിലേക്കാണ് . അവിടെ സംഭവം  അറിയിക്കാൻ എത്തിയ ആളുകളെ ഇവർ ഭീഷണി പെടുത്തിയതായും  ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.  അതിന് ശേഷം മീനങ്ങാടി പോലിസിലെ ചിലർ ഇവരെ രക്ഷപെടാൻ അനുവദിച്ചു എന്നും ഈ പോലീസുകാർ തന്നെ ഇപ്പോഴും ബിജുവിനെ  സഹായിക്കുകയാണന്നും ആരോപണമുണ്ട്. ഇത് മൂലമാണ് ബിജുവിന്റെ അറസ്റ്റ് വൈകുന്നത് എന്ന്  ആക്ഷേപം ഉയർന്നിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പിക്കാണ് അന്വേഷണ  ചുമതല. ഗുരുതരമായി പരിക്കേറ്റ റിസോർട്ടുടമയെ ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധയമാക്കി.ഇപ്പോൾ വെന്റിലേറ്ററിലേക്ക്  മാറ്റിയിരിക്കുകയാണ് .

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *