പ്രളയംഃ പുനരധിവാസ ഭവന നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാന ന്തര പുനരധിവാസ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി.
ആദ്യഘട്ട ത്തിൽ സർക്കാർ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഭവന നിർമ്മാണത്തിന്
തയ്യാറായിട്ടുള്ളവരിൽ നിന്ന് സമ്മത പത്രം സ്വീകരിച്ചു തുടങ്ങി. 563 പേരാണ് ഇതുവരെ
സ്വന്തമായി വീട് നിർമ്മിക്കിന്നതിന് സമ്മതപത്രം നൽകിയിട്ടുള ള ത്. ഇതിൽ 211 പേർക്ക്
ആദ്യ ഗഡുവായി 1,09,000 രൂപ അനുവദിച്ചു. ബ്ലോക്കുകളിൽ ഗുണഭോക്താക്കളുടെ
പ്രത്യേകം യോഗം ചേർന്നാണ് സമ്മത പത്രം സ്വീകരിച്ചത്. കാലവർഷക്കെടുതിയെതുടർന്ന്
866 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. നിലവിൽ 37 കുടുംബങ്ങളിലെ 137 പേർ 8
ക്യാമ്പുകളിലായി താമസിക്കുന്നുെന്നും ജില്ലാ കളക്ടർ എ. ആർ. അജയകുമാർ പറഞ്ഞു.
 ര് തരത്തിലാണ് പുനരധിവാസ ഭവന നിർമ്മാണം നടത്തുന്നത്. സർക്കാർ ധന
സഹായം സ്വീകരിച്ച് സ്വന്തം ഭൂമിയിൽ സ്വന്തം ഉത്തരവാദിത്തത്തോടെ വീടുനിർമ്മാണം
നടത്തുക അല്ലെ ങ്കിൽ സ്വന്തം ഭൂമിയിൽ വീടു വയ്ക്കാൻ ആഗ്രഹിക്കുന്നവർ സർക്കാർ
മേൽനോട്ടത്തിൽ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഭവന നിർമ്മാണം നടത്തുക.
തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പാക്കുന്ന ലൈഫ് മിഷൻ ഭവന പദ്ധതിയിൽ
സ്വീകരിച്ചിട്ടുള്ള ഭവന രൂപ കൽപ്പനകളാണ് ഉപയോഗിക്കുക. പ്രളയത്തെ ചെറുക്കുന്ന വിധ
ത്തിലുള്ള ഘടനയായിരിക്കും പുതിയ കെട്ടിടങ്ങൾക്ക് ഉാകുക. ജില്ലാ കളക്ടർ
ചുമതലപ്പെടുത്തുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധൻ ഇക്കാര്യം പരിശോധിച്ച്
ഉറപ്പാക്കണം. ഇതോടൊപ്പം നിർമ്മാണം ഓരോഘട്ടത്തിലും വിലയിരുത്തും. നിർമ്മാണ
പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിൽ ഏകോപിപ്പിക്കുന്നതിന് 'സുരക്ഷിത കൂടൊരുക്കും
കേരളം' എന്ന പേരിൽ ഒരു ഭവന നിർമ്മാണ സഹായ കേന്ദ്രം ആറു മാസത്തേക്ക് ബ്ലോക്ക്
/ മുനിസിപ്പൽ ഓഫീസിൽ പ്രവർത്തിക്കും. ലൈഫ് മിഷൻ ജില്ലാ കോഓഡിനേറ്റർ ഇവയുടെ
പ്രവർത്തനം ഏകോപിപ്പിക്കുമെന്നും ക്ഷേത്ര പ്രവേശന വിളംബര പത്രസ മ്മേള ന
ത്തിൽ മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടി യായി ജില്ലാ കളക്ടർ എ. ആർ.അജയകുമാർ
അറിയിച്ചു. നവംബർ 10 മുതൽ 12 വരെ ജില്ലയിൽ വിവിധ പരിപാടികളോടെ നട
ക്കുന്ന ക്ഷേത്രപ്രവേശന വിളംബര 82-ാം വാർഷികാഘോഷത്തിൽ എല്ലാവരുടേയും സഹകരണമുണ്ടാകണമെന്നും ജില്ലാ കള ക്ടർ അഭ്യർത്ഥിച്ചു. 

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *