March 29, 2024

ഇൻഷ്വറൻസ് കമ്പനികൾ കറവമാട് സംരക്ഷണത്തുകക്ക് പരിധി നിശ്ചയിക്കരുത്: ദീപ്തിഗിരി ക്ഷീരസംഘം പൊതുയോഗം

0
ഇൻഷ്വറൻസ് കമ്പനികൾ കറവമാട് സംരക്ഷണത്തുകയ്ക്ക് പരിധി നിശ്ചയിക്കരുതന്ന് 
ദീപ്തിഗിരി ക്ഷീരസംഘം പൊതുയോഗം ആവശ്യപ്പെട്ടു. 
അത്യുല്പാദന ശേഷിയുള്ള കറവമാടുകൾക്ക് ഒരു ലക്ഷം രൂപ ശരാശരി  മാർക്കറ്റ് വില ഉണ്ടെന്നിരിക്കെ, ഇൻഷ്വറൻസ് കമ്പനികൾ സംരക്ഷണത്തുക അറുപതിനായിരം രൂപയായി നിജപ്പെടുത്തിയ നടപടി അംഗീകരിക്കുവാൻ കഴിയില്ലെന്നും, ആയത് പരിധിയില്ലാതെ, പശുവിന്റെ യഥാര്‍ത്ഥ വിലയ്ക്കുള്ള ഇൻഷ്വറൻസ് കവറേജ് നിലവിലുള്ള പ്രീമിയം നിരക്കിൽ ക്ഷീരകർഷകർക്ക് ലഭ്യമാക്കണമെന്ന് ദീപ്തിഗിരി ക്ഷീരസംഘം പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
         ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ഏറ്റവും കൂടുതൽ പാൽ അളന്ന ക്ഷീരകർഷകനായ കെ. പി. തോമസ്, കളപ്പുരയ്ക്കൽ, ഏറ്റവും ഗുണമേന്മയുള്ള പാൽ അളന്ന ബേബി കഴുനാക്കൽ, എസ്. എസ്. എൽ. സി /പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ ക്ഷീരകർഷകരുടെ മക്കളായ യദു കൃഷ്ണൻ, അതുല്യ ബേബി, അനഘേന്ദു രത്നകുമാർ, ജർഷ മേരി എന്നിവരെ ആദരിച്ചു.
     മധുസൂദനൻ. എം, സേവ്യർ ചിറ്റുപ്പറമ്പിൽ, ത്രേസ്യ തലച്ചിറ,പി. കെ. ജയപ്രകാശ്, കെ. കുഞ്ഞിരാമൻ, സാബു പള്ളിപ്പാടൻ, ഷജില രമേശ്, ജെസ്സി ഷാജി പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *