പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 
ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകൾ പുനക്രമീകരിച്ച് പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള വിദ്യാലയങ്ങൾ ഉൾപ്പെടുത്തി പനമരം വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ  പനമരം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പനമരം കണിയാമ്പറ്റ പൂതാടി മുള്ളൻകൊല്ലി പുൽപ്പള്ളി ഗ്രാമ പഞ്ചായത്തുകളിലെ ഭൂരിഭാഗം വിദ്യാലയങ്ങളും ഉൾപ്പെടുന്നതാണ് പുതിയ ഏരിയ കമ്മിറ്റി.
നവോത്ഥാന മൂല്യങ്ങൾ നെഞ്ചേറ്റി സാമൂഹികമാറ്റത്തിന്റെ മുന്നണി പോരാഖി കളായി അധ്യാപകർ മാറണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ അഭിപ്രായപ്പെട്ടു. 
ചടങ്ങിൽ ഗുരു കാരുണ്യ എന്റൊമെൻറ് പനമരം ജിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നട്ടെല്ല് സംബന്ധിയായ രോഗത്തിൽ ചികിത്സയിലുമായിരിക്കുന്ന പരക്കുനിയിലെ ഒന്തിയോടൻ അസീസിന്റെ മകൾ ലിയ ഫർസാനയുടെ മാതാപിതാക്കൾക്ക് നൽകി
കെ പി ഷിജു അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സെക്രട്ടറി ബി സുരേഷ് കുമാർ,  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ എ വിജയകുമാർ , സംസ്ഥാനകമ്മിറ്റി അംഗം വി എ ദേവകി , പനമരം ഏരിയ സെക്രട്ടറി ജസ്റ്റിൻ ബേബി , എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്  അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു , ജില്ലാ വൈസ് പ്രസിഡണ്ട് സി ഡി സാംബവൻ രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡണ്ട് പി സി വത്സല അനുശോചന പ്രമേയവും ജില്ലാ ട്രഷറർ പിവി ജയിംസ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് സ്വാഗതവും  എം കെ രമേശ് കുമാർ നന്ദിയും പറഞ്ഞു
മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിച്ച അധ്യാപകരെ കമ്മിറ്റി അഭിനന്ദിച്ചു 2019 ജനുവരി 8 9 തീയതികളിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ അധ്യാപകരും പങ്കാളികളാകണമെന്ന് ഏരിയ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെട്ടു

 •  
 • 3
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *