July 5, 2026

വയനാട് സ്വദേശിയുടെ മരണത്തിന് കാരണമായത് ടിപ്പർ ലോറിയുടെ അമിത വേഗത.

0
IMG-20181117-WA0286
By ന്യൂസ് വയനാട് ബ്യൂറോ
മുക്കത്ത്  വാഹനാപകടം: വയനാട് 
കമ്പളക്കാട് സ്വദേശി മരിച്ചു. 
കൽപ്പറ്റ: : കഴിഞ്ഞ ദിവസം  കോഴിക്കോട് ജില്ലയിലെ  മുക്കത്ത് ആദം പടിയിലുണ്ടായ വാഹനാപകടത്തിൽ  വയനാട്  കമ്പളക്കാട് പൂവനാരിക്കുന്നിലെ താഴെക്കണ്ടി അഹമ്മദിന്റെ മകൻ ഫെബിൻ (30) മരിച്ചു.  .അപകടത്തിൽ പരിക്കേറ്റ കമ്പളക്കാട് സ്വദേശികളായ കെ.എം.ആർ ഹാരിസ്, കോട്ടേക്കാരൻ സലീം എന്നിവരെ മുക്കത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  വാരിയെല്ലിന് സാരമായി പരിക്കേറ്റ ഹാരിസിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി .ബിസിനസ് ആവശ്യാർഥം എറണാകുളത്ത് പോയി മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറിൽ വെളളിയാഴ്ച രാത്രി 10.45 ഓടെ മുക്കം ആദം പടിയിൽ വെച്ച് അമിത വേഗതയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.ഫെബിനായിരുന്നു കാറോടിച്ചിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *