May 9, 2026

കലോത്സവ നഗരിയിൽ പുലി മുരുകന്റെ വേട്ട

0
IMG-20181119-WA0095
By ന്യൂസ് വയനാട് ബ്യൂറോ
കലോത്സവ നഗരിയിൽ പുലി മുരുകന്റെ വേട്ട
വടുവൻചാൽ : 
ഹയർ സെക്കണ്ടറി വിഭാഗം ആൺ കുട്ടികളുടെ നാടോടി നൃത്തത്തിൽ അശ്വിൻ ബെന്നി ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. മാനന്തവാടി എം ജി എം എച്ച് എസ് എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് അശ്വിൻ. കോഴിക്കോട് ഡാൻസ് അക്കാദമി നടത്തുന്ന സാബു  ജോർജ്ജാണ് അശ്വിനെ നൃത്തം പഠിപ്പിക്കുന്നത്. തന്റെ കുടുംബത്തെ വേട്ടയാടുന്ന പുലിയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ് നൃത്തത്തിന്റെ പ്രമേയം.ഇത് അടുപ്പിച്ച് മൂന്നാം തവണയാണ് അശ്വിൻ ജേതാവാകുന്നത്. അതിൽ കഴിഞ്ഞ രണ്ട് തവണ ഹൈസ്കൂൾ തലത്തിലും ഇത്തവണ ഹയർ സെക്കണ്ടറി തലത്തിലുമായിട്ടാണ് സംസ്ഥാന തലത്തിലേക്ക് യോഗ്യത ലഭിച്ചത്.മാനന്തവാടി കാട്ടിക്കുളം സ്വദേശികളായ ബെന്നി ജോൺ അനിറ്റ് ബെന്നി ദമ്പതികളുടെ മകനാണ് അശ്വിൻ.
ഫോട്ടോ : അഖിൽ ശ്രീധരൻ 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *