June 13, 2026

കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്നു എം.ഐ.ഷാനവാസ്: മുല്ലപ്പള്ളി രാമചന്ദ്രൻ

0
By ന്യൂസ് വയനാട് ബ്യൂറോ
കെ.പി.സി.സി. പ്രസിഡന്റിന്റെ
അനുശോചനക്കുറിപ്പ് 
കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും എം.പിയുമായിരുന്ന എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു.
എം.ഐ.ഷാനവാസുമായി വിദ്യാര്‍ത്ഥി രാഷ്ട്രീയം കാലഘട്ടം മുതല്‍ അടുത്തബന്ധം സൂക്ഷിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാനായിരുന്ന കാലത്തും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റയായിരുന്ന സമയത്തും  ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹിയായിരുന്നപ്പോള്‍ അദ്ദേഹവുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. 
ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ ജിഹ്വയായിരുന്നു എം.ഐ.ഷാനവാസ്. ഷാനവാസിന്റെ സാന്നിദ്ധ്യം പാര്‍ട്ടിക്ക്  വളരെ ആവശ്യമുള്ള നിര്‍ണ്ണായകഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം. കോണ്‍ഗ്രസിന്റെ നയവും പരിപാടികളും ജനങ്ങളില്‍ എത്തിക്കുന്നതില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശക്തനായ വക്താവായിരുന്നു അദ്ദേഹം. ഷാനവാസിന്റെ കുടുംബവുമായി നാലുദശകത്തിലേറെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news