March 28, 2024

എം.ഐ. ഷാനവാസ് : പ്രതിസന്ധികളെ അതിജീവിച്ച ജനനായകൻ.: സി.വി.ഷിബു എഴുതുന്നു.

0
Img 20181121 Wa0026
സി.വി.ഷിബു.
കൽപ്പറ്റ: പരാജയങ്ങളെയും വേട്ടയാടലുകനെയും 
അതിജീവിക്കുന്നതിന് പ്രത്യേക കരുത്തായിരുന്നു എം.ഐ. ഷാനവാസിന് . 
മുതിർന്ന  കോൺഗ്രസ് നേതാവും 
കെ.പി.സി.സി വർക്കിങ് പ്രസിഡന്റും വയനാട് എംപിയുമായ എം.ഐ.ഷാനവാസ് (67)  പ്രതിസന്ധികളെ അതിജീവിച്ച ജനനേതാവാണ്. തുടർച്ചയായ അഞ്ച് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിട്ടും   വീണ്ടും പരീക്ഷണമെന്ന നിലയിലാണ് 2009-ൽ വയനാട് പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയായത്. 153439- വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മലബാർ ജനത ഷാനവാസിനെ പാർലമെന്റിലെത്തിച്ചത്. രണ്ടാം തവണയും പാർലമെന്റിലേക്ക് മത്സരിച്ച അദ്ദേഹത്തെ ഏഴ് നിയോജക മണ്ഡലങ്ങളിൽ  മൂന്ന് നിയോജക മണ്ഡലങ്ങൾ ഉൾപ്പെട്ട  
  വയനാടൻ ജനത പ്രതീക്ഷിച്ചത്ര സ്നേഹിച്ചില്ല. എന്നാൽ മലപ്പുറത്തെ വോട്ടർമാരുടെ സ്നേഹവായ്പിൽ രണ്ടാം തവണയും വിജയിച്ചു. തിരഞ്ഞെടുപ്പിന് ശേഷവും വ്യാജ പ്രചരണങ്ങളും   അവഹേളനങ്ങളും ആക്ഷേപങ്ങളും   ഒട്ടനവധി തവണ നേരിടേണ്ടി വന്ന ഷാനവാസ് അവയെയെല്ലാം സഹിഷ്ണുതയോടെ നേരിട്ടു. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒന്നുമില്ലാതാരുന്ന വയനാട്ടിൽ ശ്രീ ചിത്തിരി മെഡിക്കൽ സെന്റർ ആരംഭിക്കുന്നതിന് അവിശ്രാന്ത പരിശ്രമം നടത്തിയെങ്കിലും സാങ്കേതിക പ്രശ്നങ്ങിൽ കുടുങ്ങി അത് യാഥാർത്ഥ്യമായില്ല. എന്നാൽ അതിന്റെ പേരിൽ ധാരാളം പഴി കേൾക്കേണ്ടിയും വന്നു. എം.പി. വയനാട്ടിലെ പരിപാടികളിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴും  എം.പി. യെ കാണാനില്ല എന്ന പേരിൽ 
എതിർകക്ഷികൾ പ്രചരണ ക്യാമ്പയ്ൻ നടത്തി. ഇതിന്റെ പേരിൽ ഒരു യുവജന സംഘടന  ട്രോൾ മത്സരത്തിയപ്പോഴും ആ മത്സരത്തിലെ  വിജയികൾക്ക് സമ്മാനം വിതരണം ചെയ്തപ്പോഴും വയനാട്ടിലുണ്ടായിരുന്ന അദ്ദേഹം അവയെ സഹിഷ്ണുതയോടെയാണ് 
നേരിട്ടത്.  ഏറ്റവും ഒടുവിൽ പ്രളയകാലത്ത് നേതാക്കളും ജനപ്രതി നിധികളും ഉൾപ്പടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചപ്പോൾ മാത്രമാണ് അദ്ദേഹം പോലീസിൽ ഒരു പരാതി നൽകിയത്. പാർട്ടിയിലെ ഒരു വിഭാഗവും യു.ഡി.എഫിലെ തന്നെ ചില നേതാക്കളും ഷാനവാസിന് വേണ്ടി ആരോപണങ്ങളെ പ്രതിരോധിക്കുന്നതിൽ വീഴ്ച വരുത്തി.  അതിലൊന്നും അദ്ദേഹത്തിന് പരാതി ഉണ്ടായിരുന്നില്ല. സോഷ്യൽ മീഡിയ വല്ലാതെ വേട്ടയാടിയപ്പോഴും വേദനിപ്പിച്ചപ്പോഴും ശാരീരിക അസ്വസ്ഥതകൾക്കിടയിലും മനസ്സിനെ ശാന്തമാക്കി. അടുത്തിട്ടപ്പെടുന്നവരോട് ആത്മബന്ധവും  പരിചയപ്പെടുന്നവരോട് സൗഹൃദവും കാത്തുസൂക്ഷിച്ച അദ്ദേഹം തികഞ്ഞ മതേതരവാദിയായിരുന്നു  . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ അണുബാധയെത്തുടർന്നു ആരോഗ്യനില വഷളാവുകയും ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ അന്ത്യം സംഭവിക്കുകയുമായിരുന്നു.
കരൾ രോഗത്തെത്തുടർന്നു കഴിഞ്ഞ മാസം 31-നാണു ഷാനവാസിനെ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കൽ ആന്റ് റിസേർച്ച് സെന്ററിൽ പ്രവേശിപ്പിച്ചത്. നവംബർ രണ്ടിനു ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ ആരോഗ്യനില അണുബാധയെത്തുടർന്നു അഞ്ചിന് വഷളായി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.സി.വേണുഗോപാൽ എംപി എന്നിവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധുക്കളെ ഫോണിൽ വിളിച്ചു ആരോഗ്യസ്ഥിതി തിരക്കുകയും ചെയ്തു.
തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി.ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്റേയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങി. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി.
യൂത്ത് കോൺഗ്രസ്, സേവാദൾ തുടങ്ങി കോൺഗ്രസിന്റെ പോഷക സംഘടനകളിൽ നേതൃപരമായ ചുമതലകൾ വഹിച്ചു. കോൺഗ്രസിൽ കെ.കരുണാകരന്റെ അപ്രമാദിത്വം നിറഞ്ഞ നാളുകളിൽ കരുണാകരപക്ഷത്തു നിന്നു തന്നെ തിരുത്തൽ ഘടകമായി(തിരുത്തൽവാദികൾ എന്നറിയപ്പെട്ടു) രംഗത്തുവന്ന മൂന്നു നേതാക്കളിൽ ഒരാളായി രാഷ്ട്രീയശ്രദ്ധ നേടി – ജി.കാർത്തികേയൻ, രമേശ് ചെന്നിത്തല എന്നിവരായിരുന്നു മറ്റു രണ്ടു പേർ.
1972 ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ്, 1983 ൽ കെപിസിസി ജോയിന്റ് സെക്രട്ടറി, 1985 ൽ കെപിസിസി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹത്തെ ഈ വർഷം കെപിസിസിയുടെ വർക്കിങ് പ്രസി‍ഡന്റായി നിയോഗിച്ചിരുന്നു. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്. അഞ്ചു തവണ പരാജയപ്പെട്ടതിനുശേഷമാണ് വയനാട് മണ്ഡലത്തില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2010 ല്‍ രോഗബാധിതനായതോടെ കുറച്ചുനാളത്തേക്ക് അദ്ദേഹം സജീവരാഷ്ട്രീയത്തില്‍നിന്നു മാറിനിന്നു. നീണ്ട ചികില്‍സകള്‍ക്കും പ്രാര്‍ഥനകള്‍ക്കുമൊടുവില്‍ പിന്നീട് പൊതുജീവിതത്തിലേക്കു തിരിച്ചെത്തി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ എല്‍ഡിഎഫിന്റെ സത്യന്‍ മൊകേരിയെ തോല്‍പ്പിച്ചു വീണ്ടും പാര്‍ലമെന്റിലെത്തി. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും അദ്ദേഹം പ്രവർത്തിച്ചു. ജുബൈരിയത് ബീഗമാണ് ഭാര്യ. അമിന, ഹസീബ് എന്നിവരാണ് മക്കൾ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *