April 25, 2024

“എല്ലാവരെയും ചേർത്ത് ഒരു ഫോട്ടോ എനിക്ക് വേണം, അത് അയച്ചു തരണം ” ആ അവസാന ആഗ്രഹം നിറവേറ്റിയത് കെ.പി. ഹരിദാസ്.

0
03
കൽപ്പറ്റ: ഒക്ടോബർ 15-ന് കൽപ്പറ്റയിൽ വയനാട് കലക്ട്രേറ്റിന് മുമ്പിൽ കോൺഗ്രസ് നടത്തിയ ധർണ്ണയുടെ ഉദ്ഘാടകനായിരുന്നു എം.ഐ. ഷാനവാസ് എം.പി. .പ്രവർത്തകരും നേതാക്കളും രാവിലെയെത്തി. പത്തരയോടെ എം.പി. ഷാനവാസെത്തി. പ്രാദേശിക ചാനൽ പ്രവർത്തകരും  മാധ്യമ പ്രവർത്തകരും   ഉദ്ഘാടന വേദിക്കരികിലേക്ക് നീങ്ങുമ്പോഴാണ് കൽപ്പറ്റയിലെ ഫോട്ടോ ജേണലിസ്റ്റായ കെ.പി. ഹരിദാസിനെ എം.പി. ഷാനവാസ് കാണുന്നത്. തിരിഞ്ഞ് നിന്ന് അദ്ദേഹത്തോടായി പറഞ്ഞു. " എല്ലാവരെയും കിട്ടുന്ന തരത്തിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ എടുക്കണം ,എന്നിട്ടത് എനിക്ക് അയച്ചുതരണം" ഒരു പക്ഷേ വയനാട്ടിലെ തന്റെ അവസാനത്തെ പൊതുപരിപാടിയായിരിക്കും ഇതെന്ന് ഷാനവാസ് പ്രതീക്ഷിച്ചിരിക്കില്ല. എങ്കിലും അദ്ദേഹത്തെ കൊണ്ട് മനസ്സ്  അങ്ങനെ പറയിപ്പിച്ചു.  എല്ലാവരെയും ചേർത്ത് എടുത്ത ഫോട്ടോ ഹരിദാസ് എം.പി.ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. നൂറ് കണക്കിന് പ്രവർത്തകരും നേതാക്കളും പങ്കെടുത്ത ആ ചടങ്ങിന്റെ ഫോട്ടോ അവർക്കെല്ലാം നിത്യസ്മാരകമായി സമ്മാനിച്ചാണ് എം.ഐ. ഷാനവാസ് എന്ന കോൺഗ്രസ് നേതാവ് യാത്രയായത്. ഇതായിരുന്നു വയനാട്ടിലെ അദ്ദേഹത്തിന്റെ അവസാനത്തെ പൊതു പരിപാടി. 

 നവമാധ്യമങ്ങൾ വേട്ടയാടിയപ്പോഴും വ്യാജ സന്ദേശങ്ങളും   പോസ്റ്ററുകളും പ്രചരിപ്പിച്ചപ്പോഴും പലപ്പോഴും അണികൾ പറഞ്ഞിട്ടും ഒരു പരാതി പോലും എവിടെയും ഉന്നയിച്ചില്ല.  ഏറ്റവും ഒടുവിൽ  പ്രളയകാലത്ത് വ്യാജ വീഡിയോ സന്ദേശം പ്രചരിപ്പിച്ചപ്പോൾ മാത്രമാണ് കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർത്ഥന മാനിച്ച് പോലീസിൽ പരാതി നൽകിയത്.  200 പേർക്കെതിരെ കേസ് എടുത്ത പോലീസ് ഷാനവാസ് എം.പി. യുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ശത്രുക്കളാൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നേതാവായിരുന്നു ഷാനവാസ് . ഒരിക്കൽ കൽപ്പറ്റ നഗരത്തിൽ ഒരു കോണിൽ ഒരാൾ തനിയെ എഴുതി ഒട്ടിച്ച പോസ്റ്റർ ഉപയോഗിച്ച് ദൃശ്യമാധ്യമങ്ങളും അദ്ദേഹത്തിനെതിരെ വലിയ വാർത്തകൾ ചെയ്തിരുന്നു. പാർട്ടിയിലും പൊതു പ്രവർത്തനത്തിലും   ആരോഗ്യ കാര്യത്തിലും കരുത്തുറ്റതും മാതൃകാപരവുമായ അതിജീവനമായിരുന്നു എം .ഐ . ഷാനവാസ് എം.പി. യുടേത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *