July 26, 2026

“നീലക്കുറുഞ്ഞി പൂത്തപ്പോൾ “: പൂർവ്വ വിദ്യാർത്ഥി സംഗമം 25-ന് മേപ്പാടിയിൽ

0
IMG-20181121-WA0031
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2006 അദ്ധ്യയന വർഷത്തെ പത്ത് എ ക്ലാസിലെ വിദ്യാർത്ഥികളുടെ സംഗമം ഈ മാസം 25 ന്   രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാല് മണി വരെ മേപ്പാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി അംഗങ്ങൾ പറഞ്ഞു. "നീലക്കുറുഞ്ഞി പൂത്തപ്പോൾ "എന്ന പേരിൽ നടക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പത്തോളം പൂർവ്വ അധ്യാപകരും പങ്കെടുക്കും.  മേപ്പാടി  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ .കെ .സഹദ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സ്കൂളിനുള്ള ഉപഹാരവും നൽകുമെന്നും പത്രസമ്മേളനത്തിൽ പങ്കെടുത്ത  പട്ടു വിയനാടൻ, പ്രജീഷ്, ജയരാജൻ എന്നിവർ   പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *