September 8, 2026

സിസ്റ്റര്‍ ബിയാട്രീസ് കുരുവിള എസ്‌സിസിജി നിര്യാതയായി.

0
IMG-20181121-WA0036
By ന്യൂസ് വയനാട് ബ്യൂറോ
സിസ്റ്റര്‍ ബിയാട്രീസ് കുരുവിള എസ്‌സിസിജി
കൽപ്പറ്റ: മേപ്പാടി  പരേതരായ കുരുവിള-അന്നമ്മ ദമ്പതികളുടെ മകള്‍ സിസ്റ്റര്‍ ബിയാട്രീസ് കുരുവിള എസ്‌സിസിജി (70) നിര്യാതയായി. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെയിന്‍സ് ബര്‍ത്തലോമിയ കപ്പിത്താനിയോ ആന്‍ഡ് വിന്‍ജന്‍സ ജെറോസ കേരള പ്രോവിന്‍സ് മഠാംഗമാണ്. സംസ്‌ക്കാരചടങ്ങുകള്‍ വ്യാഴാഴ്ച  ഉച്ചയ്ക്ക് മൂന്നിന് മേപ്പാടി സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് ചാപ്പലില്‍ ആരംഭിച്ച് വൈത്തിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. കോഴിക്കോട് ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ കാര്‍മികത്വം വഹിക്കും. ഗാര്‍ഡിയന്‍ എഞ്ചല്‍സ് സ്‌കൂള്‍ മഞ്ഞുമ്മല്‍, കോഴിക്കോട് സെന്റ് വിന്‍സന്റ് കോളനി ട്രെയിനിംഗ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപിക, കോഴിക്കോട് സെന്റ് വിന്‍സന്റ് ടിടിഐയില്‍ പ്രധാന അധ്യാപിക, മലപ്പുറം സെന്റ് ജെമ്മാസ് കോണ്‍വെന്റ് മദര്‍സുപ്പീരിയര്‍ വൈത്തിരി, കോഴിക്കോട് ഗൊരേറ്റി ഹോസ്റ്റല്‍ വാര്‍ഡന്‍, വൈത്തിരി എച്ച്‌ഐഎം ഗേള്‍സ് ഹോം വാര്‍ഡന്‍ എന്നീ നിലകളില്‍ സേവനം ചെയ്തു. കഴിഞ്ഞ നാലര വര്‍ഷം മേപ്പാടി സെന്റ് ജോസഫ്‌സ് കോണ്‍വെന്റിനോടനുബന്ധിച്ചുള്ള ബോര്‍ഡിംഗിന്റെ മേല്‍നോട്ടം വഹിക്കുകയായിരുന്നു. കോട്ടയം പാല തലച്ചിറ  കുടുംമ്പാംഗമാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ഫിദേല എസ്‌സിസിജി, ജോര്‍ജ്, സിസ്റ്റര്‍ ജോയ്‌സ് എസ്‌സിസിജി, സിസ്റ്റര്‍ അമീന സിഎംസി, മാത്തുക്കുട്ടി, ഫെലിക്‌സ്, പരേതരായ ഫാ. കുരുവിള തോമസ്, ജോസ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *