July 26, 2026

രുചിയുടെ കലവറ ഒരുക്കി അല്‍ഫുര്‍ഖാന്‍ വിമന്‍സ് അക്കാദമി യിലെ വിദ്യാര്‍ത്ഥിനികള്‍

0
IMG-20181121-WA0035
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: കഴിഞ്ഞ നാലുവര്‍ഷമായി രുചിയുടെ കലവറ ഒരുക്കുകയാണ് വെള്ളമുണ്ടയിലെ അല്‍ഫുര്‍ഖാന്‍ വിമന്‍സ് അക്കാദമി യിലെ വിദ്യാര്‍ത്ഥിനികള്‍. രുചികരമായ നാടന്‍ വിഭവങ്ങള്‍ക്ക് പുറമേ നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറേബ്യന്‍ രുചികളില്‍ നൂറുകണക്കിന് വിഭവങ്ങള്‍ ഒരുക്കിയായിരുന്നു ഇവിടെ ഈ വര്‍ഷം രുചിയുടെ മേള അണിയിച്ചൊരുക്കിയത്. പല ഗ്രൂപ്പുകളായി തിരിഞ്ഞ്. കോളേജില്‍ വെച്ച് തന്നെ വിദ്യാര്‍ത്ഥിനികള്‍. വിഭവങ്ങള്‍ തയ്യാറാക്കി, ജ്യൂസുകളും, പുഡിങ്, ബേക്കിംഗ്. പഴവര്‍ഗ്ഗങ്ങളുടെ ഡെക്കറേഷനും നല്ല നിലവാരം പുലര്‍ത്തി. പരിപാടി മാനന്തവാടി നഗരസഭ ചെയര്‍മാന്‍. വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു,ജസീൽ അഹ്സനി  ഉസ്താദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റിയാസ് മാസ്റ്റർ ,വെള്ളമുണ്ട ഹൈസ്‌കൂള്‍ എച്ച് എം. സുധ ടീച്ചര്‍, ഡോക്ടര്‍ ഷാനിബ, ശിഹാബ്, ഇബ്രാഹിം കൈപ്പാണി ,ഹൈദർ സഖാഫി, കെ ആലി, ജബിർ കൈപ്പാണി
തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വിഭവങ്ങള്‍ ഒരുക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനങ്ങളും നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *