July 26, 2026

കുടുംബശ്രീ താളും തകരയും ഭക്ഷ്യമേളയിൽ വൻതിരക്ക്

0
02-3
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കുടുംബശ്രീ ജില്ല  മിഷൻ കല്പറ്റ വിജയ പാമ്പ് പരിസരത്ത് നടത്തുന്ന ഭക്ഷ്യമേളയിൽ വൻ ജനത്തിരക്ക്. ജില്ലയിലെ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകൾ വിവിധ സ്റ്റാളുകളിലായി വ്യത്യസ്ത വിഭവങ്ങളാണ് തയ്യാറാക്കുന്നത്. 28 വരെ പരിപാടി നടക്കും. വിവിധയിനം പുഴുക്കുകൾ, പായസങ്ങൾ, ബിരിയാണികൾ, സ്നാക്സുകൾ, പാരമ്പര്യ ഭക്ഷണങ്ങൾ, കൂൺ വിഭവങ്ങൾ, വിവിധ ഇനം  ജ്യൂസ്‌ എന്നിവ മേളയിൽ ലഭ്യമാണ്. കൂടാതെ വയനാടൻ കുടുംബശ്രീ ഉൽപ്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. കുടുംബശ്രീ ജെ എൽ ജി കളുടെ വിവിധയിനം അരികൾ മേളയിൽ ലഭ്യമാണ്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ സനിത ജഗദീഷ് നിർവഹിച്ചു. നഗരസഭ കൗൺസിലർ വി. ഹാരിസ്,  കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ പി സാജിദ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *