ആദിവാസി യുവാവിന്റെ ദുരൂഹ മരണം: ഡി.വൈ.എസ്.പി. അന്വേഷണം തുടങ്ങി
കാട്ടിക്കുളം: ആലത്തൂര്‍ കോളനിയിലെ ശശി (47)യുടെ ദുരൂഹ മരണം സംബന്ധിച്ച് മാനന്തവാടി ഡി.വൈ.എസ്.പി.:കെ.എം. ദേവസ്യ അന്വേഷണം തുടങ്ങി. ആലത്തൂര്‍ പുളിമൂട്കുന്ന് കോളനിയിലെ ശശിയാണ് മരിച്ചത്. ഭാര്യ ഉഷ, മാതാവ് കാളി എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. 2016 ഫെബ്രുവരിയില്‍ ശശിയെ ഒരു എസ്‌റ്റേറ്റ് ഉടമയുടെ തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ഇതിനിടെ ശശിയുടെ മരണം അന്വേഷിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെ ഈ വിഷയത്തില്‍ ഇടപെട്ട പൊതു പ്രവര്‍ത്തകരെ ചിലര്‍ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്ന. കാപ്പിതോട്ടത്തില്‍ വെള്ളം പമ്പ് ചെയ്യാന്‍ പോയ ശശിയുടെ മൃതദേഹം രാത്രി 8 മണിയോടെ തോട്ടത്തിലെ കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റ് കുളത്തില്‍ വീണതന്നാണ് സമീപവാസികള്‍ പറയുന്നത്. എന്നാല്‍ മുങ്ങി മരണമാക്കി കേസ് ഒഴിവാക്കിയതായാണ് ആരോപണം. മുമ്പ് സി.ഐ. റാങ്കിലുള്ളവര്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍, സ്ഥലം സന്ദര്‍ശിച്ച കെ.എസ്.ഇ.ബി. എന്‍ജിനീയര്‍ എന്നിവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. തോട്ടം ഉടമ എളമ്പിലാട്ട് അബ്ദുള്‍ ലത്തീഫ് വെള്ളാഞ്ചേരിയോട് ഹാജരാകാന്‍ ഡി.വൈ.എസ്.പി. ആവശ്യപെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡി.വൈ.എസ്.പിയും സംഘവും കോളനിയിലെത്തി പരാതിയുമായി ബന്ധപ്പെട്ട് വീട്ടുകാരുടെ മൊഴിയെടുക്കുകയും മൃതദേഹം കണ്ടെത്തിയ കുളം, മോട്ടര്‍ഷെഡ് എന്നിവ പരിശോധിക്കുകയും ചെയ്തു.
ഇതിനിടെ കഴിഞ്ഞ ദിവസം ചിലര്‍ ഒത്തുതീര്‍പ്പിന് വിളിച്ചതായി ശശിയുടെ മാതാവ് കാളി പറഞ്ഞു.





Leave a Reply