July 25, 2026

ഭിന്നശേഷി വാരാചരണത്തിന്റെ പ്രചരണാർത്ഥം വിളംബര ജാഥ സംഘടിപ്പിച്ചു.

0
IMG-20181127-WA0038
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
സമഗ്ര ശിക്ഷ കേരള മാനന്തവാടി ബി.ആർ.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി വാരാചരണത്തിന്റെ പ്രചരണാർത്ഥം  വിളംബര ജാഥ സംഘടിപ്പിച്ചു.
         "കൈകോർക്കാം ഒന്നാകാം എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി നവംബർ 27 ന് ആരംഭിച്ച് സിസംബർ 3ന് കുട്ടികളുടെ വിവിധ പരിപാടികളോടെ ബി.ആർ.സിയിൽ സമാപിക്കും. ഭിന്നശേഷിയുള്ളവരെ ശക്തിപ്പെടുത്തന്നത് ,ഉൾച്ചേർക്കുന്നത് , സമത്വം ഉറപ്പാക്കുന്നത് എന്നതാണ് ഈ വർഷത്തെ പ്രമേയം. 
     വിളംബര ജാഥയിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത ബാബു, വൈസ് പ്രസിഡന്റ് കെ.ജെ പൈലി, ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ.സി മൈമൂന, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ തങ്കമ്മയേശുദാസ്, ബ്ലോക്  പ്രോഗ്രാം ഓഫീസർ  കെ.സത്യൻ മാസ്റ്റർ ,മംഗലശ്ശേരി നാരായണൻ, റിസോഴ്സ് അധ്യാപകർ ,സി ആർ സി കോർഡിനേറ്റർമാർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ എന്നിവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *