മാനന്തവാടി മത്സ്യമാർക്കറ്റ് അടച്ചുപൂട്ടിയതിന് പിന്നിൽ ഭരണസമിതിയുടെ അനാസ്ഥയെന്ന് എസ്.ടി.യു.
മാനന്തവാടി മത്സ്യമാർക്കറ്റ് മാനന്തവാടി സബ് കലക്‌ടറുടെ ഉത്തരവുപ്രകാരം അടച്ചുപൂട്ടിയത് ഭരണസമിതിയുടെ അനാസ്ഥ കാരണമാണെന്ന് മത്സ്യ തൊഴിലാളി് യൂണിയൻ എസ് ടി യു കുറ്റപ്പെടുത്തി 7/11/2018 ന് സബ് കലക്ടർ ക്രിമിനൽ നടപടി ചട്ടം 133 പ്രകാരമുള്ള നടപടിക്രമത്തിന്റെ ഭാഗമായി 27 /11 /2018 ന് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മുനിസിപ്പാലിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു ഹാജരായ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ 6 മാസം സമയം നൽകണമെന്നാണ് ആവശ്യപ്പെട്ടത് താത്കാലിക സംവിധാനം ഒരുക്കി മലിന ജലം പുറത്തേക്ക് ഒഴുകാതെ വല്ല നടപടിയും സ്വീകരിക്കാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി ആയതിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ചട്ടം 142 പ്രകാരം ചില്ലറകച്ചവടം നിർത്തി വെച്ചു കൊണ്ടുള്ള ഉത്തരവുണ്ടായി നാനൂറോളം തൊഴിലാളികളുടെ ഉപജീവനമാർഗമായ മേൽ സ്ഥാപനം ഭീമമായ തുകക്കാണ് മുനിസിപ്പാലിറ്റി വർഷാവർഷം ലേലം ചെയ്തു വരുന്നത് എന്നാൽ മാലിന്യനിർമാർജനത്തിനോ മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനോ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന് മാത്രമല്ല അടിസ്ഥാനസൗകര്യവികസനത്തിന് ഗവൺമെൻറ് അനുവദിച്ച ഒരു കോടി രൂപ ബോർഡ് യോഗത്തിൽ പോലും ചർച്ച ചെയ്യാതെ 67 ലക്ഷം രൂപ ചെലവഴിച്ച് എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി വാഹനങ്ങൾക്ക് പോലും അകത്ത് പ്രവേശിക്കാൻ കഴിയാത്ത രീതിയിലും ബിൽഡിംഗ് ചട്ടം ലംഘിച്ച് ആണ് പുതിയ കെട്ടിട നിർമ്മാണ പ്രവർത്തി നടക്കുന്നത്. ആധുനികരീതിയിലുള്ള മത്സ്യമാർക്കറ്റ് എന്നതായിരുന്നു മുനിസിപ്പാലിറ്റി ഭരണസമിതിയുടെ വാഗ്ദാനം മാനന്തവാടി വികസനം പറഞ്ഞു അധികാരത്തിൽ വന്നവർ ആദ്യം ടൗൺഹാൾ അടച്ചുപൂട്ടുന്നത്തിലേക്കും ശേഷം മൽസ്യ മാർക്കറ്റ് അടച്ചുപൂട്ടുന്നതിലേക്കും കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ് ഫയർ ആൻഡ് സേഫ്റ്റി യുടെയും ബിൽഡിംഗ് സുരക്ഷ സംബന്ധിച്ചും പരിസരവാസികളുടെ എതിർപ്പിനെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റിയിൽ പാസാക്കിയ പ്രമേയവും നിലവിലുള്ള സാഹചര്യത്തിൽ കലക്ടറുടെ ഉത്തരവിനെ അടിസ്ഥാനത്തിൽ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൂട്ടിയ ബീവറേജ് കോർപ്പറേഷെൻറെ ലൈസൻസ് മണിക്കൂറുകൾക്കകം പുതുക്കി നൽകി ഹൈക്കോടതിയിൽ എത്തിച്ച തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിച്ച ഭരണസമിതി 400ഓളം തൊഴിലാളികൾ ജോലിചെയ്യുന്ന മത്സ്യമാർക്കറ്റ് അടച്ചുപൂട്ടാതിരിക്കാൻ നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല മാനന്തവാടി മുനിസിപ്പാലിറ്റി ബസ് സ്റ്റാൻഡിലെ മലിനജലം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ പ്രദേശത്തെ നാട്ടുകാരും വളരെ നാളായി പരാതി ഉന്നയിക്കുന്നുണ്ട് .ഭരണസമിതിയുടെ നിരുത്തരവാദപരമായ സമീപനം കൊണ്ട് ബസ്റ്റാൻഡ് കെട്ടിടവും അടച്ചുപൂട്ടുന്നതിലേക്ക് കാര്യങ്ങൾ നീങ്ങും എന്ന ഭയവും നാട്ടുകാർക്ക് ഉണ്ട് മാനന്തവാടിയുടെ വികസന മുരടിപ്പ് ചരിത്രത്തിലില്ലാത്ത വിധം ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ട് പിന്നോക്കം പോകുമ്പോൾ എല്ലാം അടച്ചുപൂട്ടുന്ന വരായി നിലവിൽ നിലവിലെ ഭരണസമിതി മാറുന്ന കാഴ്ചയാണ് മാനന്തവാടിയിൽ ഉള്ളത് ഭരണം കയ്യാളുന്ന സിപിഎമ്മിന് മേൽ കാര്യത്തിൽ പൊതുജനസമക്ഷം ഉത്തരം പറയേണ്ട ബാധ്യത ഉണ്ടെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വക്കറ്റ് അബ്ദുൽറഷീദ് പടയൻ,സാഫിർ ,ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply