April 17, 2026

പഴശ്ശി ദിനാചരണത്തിന് നാലര പതിറ്റാണ്ടിന്റെ പഴക്കമെന്ന് ഫോട്ടോ ഗ്രാഫർ എ.ജെ. ചാക്കോ .

0
IMG-20181130-WA0032
By ന്യൂസ് വയനാട് ബ്യൂറോ
പഴശ്ശി ദിനാചരണത്തിന്റെ  ഓർമ്മകൾ പങ്കുവച്ച് മാനന്തവാടിയിലെ   മുതിർന്ന പത്ര ഫോട്ടോഗ്രാഫർ : എ.ജെ ചാക്കോ
തൻറെ ഓർമ്മകളിലെ പഴശ്ശി ദിനാചരണം പങ്കുവെക്കുകയാണ് മുതിർന്ന പത്രപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ എ.ജെ ചാക്കോ. 
1971 നവംബർ 30നാണ്  അന്നത്തെ എം.എൽ.എ ആയിരുന്ന പി സി ബാലകൃഷ്ണൻ നമ്പ്യാരുടെ നേതൃത്വത്തിൽ  ബന്ദിപ്പൂ കൊണ്ട് കേരള വർമ്മ പഴശ്ശി തമ്പുരാൻ ഉറങ്ങുന്ന ഈ മണ്ണിൽ ആദ്യമായി പുഷ്പാർച്ചന നടത്തിയത്.
 ഒ. . ടി  നാരായണൻ നമ്പ്യാർ, സി കെ ബാലകൃഷ്ണൻ നായർ, കല്ലൂരപ്പുഴ അച്യുതൻനായർ, ഉണ്ണി നായർ, രാജേന്ദ്രപ്രസാദ് പനമരം ,എന്നിവരടങ്ങിയ കുറച്ചു പേരാണ് ഈ ചടങ്ങിൽ അന്ന് പങ്കെടുത്തത്. കൊങ്ങിണി തോട്ടത്തിൻ ഇടയിലൂടെ ഒരാൾക്കുമാത്രം കടന്നുവരാൻ കഴിയുന്ന ഒരു ഇടുങ്ങിയ വഴിയിലൂടെയായിരുന്നു അന്ന് കേരള സിംഹം ഉറങ്ങുന്ന മണ്ണിൽ എത്തിയിരുന്നത്. 
അർച്ചനക്കു ശേഷം രണ്ടു വാക്ക് സംസാരിച്ച് മടങ്ങുകയായിരുന്നു അന്നത്തെ പതിവ്. ആദ്യകാലത്ത് ഗ്രാമീണ   തനിമ നിറഞ്ഞുനിന്നിരുന്ന ഒരിടമായിരുന്നു ഇത്. ചെങ്കല്ല് കൊണ്ട് പണിത കൂടാരത്തിന് തണൽ നൽകി  കോളിമരം പന്തലിച്ചു നിന്നിരുന്നു.
എന്നാൽ ആർഭാടത്തോടെ നടക്കുന്ന ഈ കാലഘട്ടത്തിലെ പഴശ്ശി ദിനാചരണം പഴയ തനിമയും സംസ്കാരവും കളങ്കപ്പെടുത്തി കൊണ്ടാണ് നടത്തുന്നത് . പഴശ്ശി കുടീരത്തിൽ  ബ്രാഹ്മണ മാതൃകയിൽ ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഈ കുടീരം ഇന്ന് സിമൻറും,കല്ലും മറ്റും ഉപയോഗിച്ച് അതിന്റെ  ഭംഗിയെ കളങ്കപ്പെടുത്തിയെന്ന് വളരെ രോഷാകുലനായി ചാക്കോചേട്ടൻ പറയുന്നു.
1972- 73 കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ആളുകൾ വന്ന് ലളിതമായ അനുസ്മരണയോഗം നടത്തുമായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ രാഷ്ട്രീയത്തിന്റെ കടന്നുവരവുണ്ടായി. അന്നത്തെ ഒരു ആദിവാസി സംഘവും , ഒപ്പം ജനകീയ സംഘം (ഇന്നത്തെ ബിജെപി ഘടകം) അതിൻറെ സംരക്ഷണാവകാശം ഏറ്റെടുത്തു. ഇന്നത്തെ ഭരണപക്ഷ പാർട്ടി നേതാക്കൾ ആദ്യകാലത്ത് പഴശ്ശി കുടീരത്തെ എതിർത്തിരുന്ന പല പ്രസംഗങ്ങളും ചാക്കോചേട്ടൻ കേട്ടതായും എന്നാൽ കാലഘട്ടത്തിൻറെ മാറ്റം ആണോ എന്നറിയില്ല അവർ ഇന്ന് പഴശ്ശി തമ്പുരാനേയും, കുടീരത്തെയും അനുകൂലിക്കുന്ന പ്രസംഗവും താൻ കേട്ടതായും ചാക്കോചേട്ടൻ പറയുന്നു.
ആർ ബാലകൃഷ്ണപിള്ള മന്ത്രിയായിരിക്കെ 1980 കളിലാണ് പുരാവസ്തുവകുപ്പ് പഴശ്ശികുടീരം ഏറ്റെടുക്കുന്നത്. ഇപ്പോൾ കാണുന്ന ഈ വികസനത്തിന് അന്നായിരുന്നു തറക്കല്ലിട്ടത്.
അതിനുശേഷമാണ് വളരെ ആരവത്തോട് കൂടെയും  ആവേശത്തോടുകൂടെയും പഴശ്ശി ദിനാചരണം നടത്തി വരുന്നത്. 
വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഇന്ന് സെമിനാറുകളും ,പാഠ്യപദ്ധതികളും സർക്കാർ നടത്തിവരുന്നുണ്ട് .
214 മത് പഴശ്ശി ദിനാചരണമായ ഇന്ന് ഒഴുകിയെത്തിയ ജനപ്രവാഹത്തിൽ ഭൂരിഭാഗവും സ്കൂൾ ,കോളേജ് വിദ്യാർഥികളാണ്. ഇവിടം വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകുന്ന ഒരിടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഇവിടുത്തെ ചുറ്റിപ്പറ്റി ചരിത്ര പഠനങ്ങളും നടന്നുവരുന്നു.
റിപ്പോർട്ട്:  
ഹാഷിം തലപ്പുഴ ,ആര്യ ഉണ്ണി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *