September 4, 2026

മലയാളത്തിളക്കം ഭാഷാപരിപോഷണ പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തി

0
IMG-20181130-WA0040
By ന്യൂസ് വയനാട് ബ്യൂറോ
 .
മാനന്തവാടി: മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ പോരായ്മകൾ പരിഹരിക്കുക എന്ന ലക്ഷ്യവുമായി തവിഞ്ഞാൽ പഞ്ചായത്തിലെ സ്കൂളുകളിൽ ആരംഭിച്ച മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം നടത്തി. മുതിരേരി സർവ്വോദയം യു. പി  സ്കൂൾ ചടങ്ങിന് വേദിയായി. ഈ സ്കൂളിലെ അധ്യാപകരായ സി. മനോജ്ഞ, ഗ്രീഷ്മ ഗിരിഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മാതൃഭാഷയിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കഴിഞ്ഞ എട്ട് ദിവസം വരെ പ്രയോജനകരമായിരുന്നു .അധ്യാപകരും,രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കി.
              തവിഞ്ഞാൽ പഞ്ചായത്ത് വാർഡ് മെമ്പറും ,സ്കൂൾ മുൻ പി. ടി.എ പ്രസിഡന്റുമായ എം.ജി ബാബു വിജയ പ്രഖ്യാപനം നടത്തി. വാർഡ് മെമ്പർ ഷൈമ മുരളിധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ മലയാളത്തിളക്കം ദിനപതിപ്പ് പ്രകാശനം ബി.പി.ഒ സത്യൻ നിർവ്വഹിച്ചു.  സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ സർഗ്ഗ എസ് ഐ സി,പി.ടി.എ പ്രസിഡന്റ് സതിശൻ ,മദർ പി.ടി.എ പ്രസിഡന്റ് നിഷ ,അധ്യാപകരായ പ്രദീപ് ,പ്രേമൻ ,രമേശൻ ,സൂസൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *