March 29, 2024

ഇതിഹാസ പുരുഷൻ വീരപഴശ്ശി

0
പി .പി .അഫ്സൽ.
    കേരളവർമ്മ പഴശ്ശിരാജ എന്ന് കേൾക്കുമ്പോൾ പുതു തലമുറക്കാരുടെയും മറ്റും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ചലച്ചിത്ര താരം മമ്മുട്ടിയാണ് .കേരളവർമ്മ പഴശ്ശിരാജയുടെ ജീവിതം അതേപോലെ ജീവിച്ച് അവസാനം മരണം വരെ ഈ സിനിമയിൽ കാണിക്കുന്നു. 18-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദമാണ് സിനിമയിലെ കാലം. കൃത്യമായി പറഞ്ഞാൽ 1795 ജൂൺ മുതൽ 1805 നവംബർ 30 ന് നടന്ന പഴശ്ശിയുടെ വീരമൃത്യു വരെ. ജനങ്ങളുടെ മേൽ അന്യായമായി അടിച്ചേൽപ്പിച്ച നികുതി താൻ പിരിച്ചുനൽകുകയില്ല എന്ന് തീരുമാനിച്ച് കൊണ്ട്  കമ്പനിയുമായി ഒരു തുറന്ന യുദ്ധത്തിന് പഴശ്ശി തയ്യാറാവുന്ന ചരിത്ര മുഹൂർത്തത്തിലാണ് സിനിമ ആരംഭിക്കുന്നത്. ഹരിഹരനാണ് ഈ സിനിമ സംവിധാനം ചെയ്തത്.
    മലബാറിന്റെചരിത്രത്തില്‍ അവിസ്മരണീയമായ ഒരദ്ധ്യായമാണ് പഴശ്ശിരാജാവിന്റെ ചരിത്രം. കേരളവര്‍മ്മ പഴശ്ശിരാജാ അന്ത്യവിശ്രമം കൊള്ളുന്ന മാനന്തവാടിയിലെ കുടീരം സംരക്ഷിത സ്മാരകമായി പുരാവസ്തു വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 1996 മാര്‍ച്ച് മാസത്തില്‍ ഒരു മ്യൂസിയമായി അത് മാറ്റുകയും ചെയ്തു. വളരെ വിപുലമായ പുരാവസ്തു ശേഖരത്തോടുകൂടി പുതിയ ഒരു മ്യൂസിയം ഇവിടെ 2008-ല്‍ ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ചരിത്രകാരന്മാരേയും ഗവേഷണ വിദ്യാര്‍ത്ഥികളേയും ആകര്‍ഷിക്കുന്ന രീതിയില്‍ മ്യൂസിയം ഇന്ന് വികസിച്ചു കഴിഞ്ഞു. മാനന്തവാടി നഗരമധ്യത്തില്‍ പ്രകൃതിരമണീയമായ സ്ഥലത്താണ് കുടീരം. കബനീ നദി കുടീരത്തിന്റെ താഴ്‌വാരത്തുകൂടെ  ഒഴുകുന്നു. മ്യൂസിയം പരിസരത്ത് സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ഒരു ഉദ്യാനവും സജ്ജീകരിച്ചിട്ടുണ്ട്.
 
കേരളത്തിൽ അധിനിവേശവിരുദ്ധപോരാട്ടങ്ങൾ ആരംഭിക്കുന്നത് പോർച്ചുഗീസുകാരുടെ വരവോടെയാണ്. അതുവരെ അറബിവംശജരായിരുന്നു കേരളത്തിൽ വ്യാപാരം നടത്തിയിരുന്നത്. പോർച്ചുഗീസുകാർ ഇവരെ തോൽപ്പിച്ചാണ് വ്യാപാരകുത്തക കൈക്കലാക്കുന്നത്. പോർച്ചുഗീസുകാർക്കു പുറകെ മറ്റു പാശ്ചാത്യൻ രാജ്യങ്ങൾകൂടി വ്യാപാരത്തിനായി കേരളത്തിലേക്കു കടന്നുവന്നു. ക്രമേണ മറ്റുള്ള രാജ്യങ്ങളെയെല്ലാം തോൽപ്പിച്ച് ബ്രിട്ടന്റെ കീഴിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപാരത്തിന്റെ കുത്തകനേടുന്നതിനായുള്ള മത്സരത്തിൽ വിജയികളായി.
 വ്യാപാരത്തിനായി വന്ന് ചൂഷകരായി മാറിയ പാശ്ചാത്യമേധാവിത്വത്തിനെതിരേ കേരളത്തിലെ നാട്ടുരാജ്യങ്ങളും, ജനങ്ങളും ഒറ്റപ്പെട്ട ചെറുത്തുനിൽപ്പുകൾ നടത്തിയിരുന്നുവെങ്കിലും അവയൊന്നും ഫലവത്തായിരുന്നില്ല. ഇവയിൽ ശ്രദ്ധിക്കപ്പെട്ടത്, പഴശ്ശിരാജയുടേയും, വേലുത്തമ്പിദളവയുടേയും, കുറിച്യരുടേയും സമരങ്ങൾ മാത്രമായിരുന്നു. ഇവയിൽതന്നെ ജനകീയപങ്കാളിത്തം നമുക്ക് കാണാൻ കഴിയുന്നത് പഴശ്ശി സമരങ്ങളിൽ മാത്രമാണ്.
 ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ  വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് വജ്രമോതിരം വിഴുങ്ങി പഴശ്ശിരാജാ ആത്മഹത്യ ചെയ്തു. പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . അത് അന്ന് ചെറിയൊരു തുക അല്ല . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു .
 *ബ്രിട്ടീഷുകാരുടെ വാഗ്ദാനലംഘനം*     
ഒന്നാം മൈസൂര്‍ യുദ്ധത്തില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതിനു പ്രതിഫലമായി കോട്ടയത്തിന് സ്വതന്ത്രപദവി നല്‍കാമെന്ന് ബ്രിട്ടീഷുകാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ യുദ്ധാനന്തരം ഇവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ യുദ്ധാനന്തരം ഇവര്‍ വാഗ്ദാനലംഘനം നടത്തുകയും കോട്ടയം രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു.
അതിനിടെ 1793ല്‍ ബ്രിട്ടീഷുകാര്‍ പഴശ്ശിയുടെ അവകാശങ്ങള്‍ അംഗീകരിക്കാതെ നാട്ടില്‍ നികുതി പിരിക്കാനുള്ള അധികാരം അദ്ദേഹത്തിന്റെ ബദ്ധശത്രുവും അമ്മാവനുമായ കുറുമ്പ്രനാടു രാജാവിന് നല്‍കി. ഇതോടെ പഴശ്ശിയും ബ്രിട്ടീഷുകാരും തമ്മില്‍ ശത്രുതയായി….
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *