April 26, 2024

വീര കേരള വർമ്മ പഴശ്ശി രാജ : കാലം മറക്കാത്ത നാമം

0
അശ്വതി പി.എസ്
 നവംബർ 30 മലയാളികളുടെ ഓർമ്മകളിൽ നിറയുന്ന കേരളവർമ്മ പഴശ്ശിരാജ രക്തസാക്ഷി ദിനം.
 വിജയത്തിന്റെയും പ്രവർത്തനങ്ങളുടെയും
വീരസ്മരണകൾ ഉറങ്ങുന്ന മണ്ണാണ് കേരളം. സമാധാനത്തിനും സ്വാതന്ത്യത്തിനും രക്തം ചിന്തിയ ആയിരങ്ങളുടെ സ്മരണകളുണ്ടിവിടെ. എങ്കിലും മലയാളിക്ക് മറക്കാനാവില്ല പഴശ്ശിയെന്ന ആ കേരളസിംഹത്തെ. മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പിലാക്കിയ നികുതി സമ്പ്രദായത്തിനെതിരെ പോരാടിയ വീര ചരിത്രാധിപനാണ് കോട്ടയം രാജ വംശത്തിലെ കേരളവർമ്മ പഴശ്ശിരാജ.വൈദേശികാധിപത്യത്തിന്റെയും പിടിച്ചുപറിയുടെയും ഇംഗ്ലീഷുകാരുടെ മുടന്തൻ സംസ്കാരത്തിനെതിരെ ഗർജിച്ച ആ സിംഹത്തിന്റെ ഉടലും ഉയിരും മണ്ണിനോടലിഞ്ഞു ചേർന്നിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. എങ്കിലുമുണ്ട് ഈ മണ്ണിന്റെ അങ്ങോളമിങ്ങോളം ആ ധീരയോദ്ധാവിന്റെ അലയടിക്കുന്ന സ്മരണകൾ. കണ്ണൂർ ജില്ലയിയെ കോട്ടയം കോവിലകത്ത് 1755 ലാണ് പഴശ്ശിയുടെ ജനനം.ഒന്നോർത്താൽ ബ്രിട്ടീഷുകാരുടെ തീ തുപ്പുന്ന യന്ത്രത്തിനെതിരെയും വിഷം പുരണ്ട വാൾ തലക്കെതിരെയും മനകരുത്തോടെ പൊരുതിയത് പഴശ്ശിയാണ് കൊച്ചിയിൽ പാലിയത്തച്ചനെയും തിരുവതാംകൂറിൽ വെലുത്തമ്പിയെയും ബ്രിട്ടനെതിരെ ആയുധമെടുക്കാൻ പ്രേരിപ്പിച്ചത്.
 
           കാലം കണ്ട ധീരതയുടെ പ്രതീകങ്ങളായ ഗാന്ധിജിയുടെയോ, ജവഹർലാൽ നെഹ്റുവിന്റെയൊ നാമത്തെക്കാളെറെ കേരളീയൻ അനുഭവിച്ചതും ആസ്വാദിച്ചതും പഴശ്ശിയുടെ നാമമായിരിക്കും. കുട്ടിത്തരങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും ഒരു കാലം നീട്ടിയ പഴശ്ശിയുടെ ജനനം യഥാർത്ഥത്തിൽ ഇംഗ്ലീഷ് അധിനിവേശത്തിന്റെ വിറപ്പിക്കുന്ന ഉത്തരവുകൾ കേട്ടതു മുതലാണ്.ജനിച്ച മണ്ണിന്റെ പവിത്രത കാത്തു സൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചതു പോലെ ഇന്നും നമ്മളും അദ്ദേഹത്തിന്റെ പേരിനെ കാത്തു സൂക്ഷിക്കുകയാണ്.അവിടെ നാം കടപ്പെട്ടിരിക്കുന്നത് നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിന്റെ അധിപനോടാണ്. കേരളത്തിലെ വയനാട് ജില്ലയിൽ മാനന്തവാടിയിൽ ഇന്നും പഴശ്ശിരാജയുടെ ശവകുടീരം ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് .അഘോഷങ്ങൾക്കും ആർപ്പുവിളികൾക്കും അരങ്ങൊരുക്കാത്ത ഈ സ്മാരകം നിശബ്ദതയുടെയും പ്രർത്ഥനയുടെയും ഒരു കേന്ദ്രം കൂടിയാണ്. 1805 നവംബർ 30-ന് വയനാട്ടിലെ മാവിലംതോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരാൽ കൊല്ലപ്പെടുകയോ വൈരകല്ല് വിഴുങ്ങിയോ അവർക്ക് പിടിക്കാടുക്കാതെ ആത്മഹത്യ ചെയ്യുകയോ ചെയ്തു.കണ്ണീരിൽ കുതിർന്ന ആ ദിനങ്ങൾക്ക് ഒരു സ്മരണയായി മൃതദ്ദേഹം ദൗദ്യോഗിക ബഹുമതികളോടെ മാനന്തവാടിയിൽ എത്തിച്ച് സംസ്കരിച്ചു.വയനാടിന് പഴശ്ശിയുടെ കുറെ കഥകൾ പറഞ്ഞു തീർക്കാനുണ്ട് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ബ്രിട്ടീഷുകർ പിടികൂടുന്നതു വരെ പഴശ്ശി ഒളിവിൽ താമസിച്ചിരുന്ന പുൽപള്ളിയിലെ ഗുഹ. അതുപോലെ തന്നെ പ്രധാന്യമർഹിക്കുന്നതാണ് പഴശ്ശിരാജയുടെ ജൻമനാടായ കണ്ണൂരിലെ പ്രവർത്തനങ്ങൾ. 2017 ഡിസംബർ ഒന്നാം തിയ്യതി പഴശ്ശിരാജയുടെ ചരിത്ര സെമിനാർ നടത്തി. 213 മത്തെ രക്തസാക്ഷിത്വ വാർഷിക ദിനം.വിവിധ പരിപാടികളോടെ ആചരിച്ചു.വ്യാഴാഴ്ച രാവിലെ പഴശ്ശി സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചനയോടെ അനുസ്മരണ ചടങ്ങുകൾ തുടങ്ങി, പഴശ്ശി കോവിലകത്ത് നടന്ന ചരിത്ര സെമിനാർ കേരള സാഹിത്യ അക്കാദമി സെക്രട്ടറി  ഡോ.കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. പഴശ്ശിയുടെ സാമ്രാജത്വ വിരുദ്ധ പോരാട്ടങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടത്തി. പഴശ്ശി സ്മൃതി മന്ദിത്തിലേക്ക് സംസ്കാരികഘോഷയാത്രയും അനുസ്മരണ സമ്മേളനവും നടത്തി, പാലക്കാട് വള്ളുവനാട് കലാസമിതിയുടെ 
നാടൻപാട്ടും വയനാട് ആദിവാസി വിദ്യാർത്ഥികളുടെ നാടൻ കലാമേളയും അരങ്ങേറി ഒപ്പം തന്നെ വയനാട് ജില്ല പുൽപ്പള്ളി പഴശ്ശിരാജ കോളേജ് വിദ്യാർത്ഥികൾക്കായ് ക്വിസ് മത്സരങ്ങളും മറ്റു പരിപാടികളും നടത്തി, പഴശ്ശിരാജയുടെ വീരഗാഥക്ക് മറ്റൊരധ്യായം കുറിച്ചു കൊണ്ട് നവംബർ 30 ന് മാനന്തവാടിയിൽ നടക്കുന്ന 213 വീരാഹുതി വാർഷികത്തിൽ,   പഴശ്ശി സ്മൃതി സമ്മേളനത്തിൽ വച്ച് കേരളവർമ്മ പഴശ്ശിരാജ എന്ന പുസ്തകം പ്രകാശനം ചെയ്യും. ഇങ്ങനെ നീളുന്നു കേരളത്തിന്റെ മണ്ണിൽ അലയടിക്കുന്ന പഴശ്ശിയുടെ സ്മരണ പ്രവർത്തനങ്ങൾ.
  
   ഇന്ന് ഈ ആധുനിക കാലഘട്ടത്തിൽ കലുഷിതമാകുന്ന കേരളത്തിന്റെ ഓരോ ദിക്കിലും പഴശ്ശിയുടെ വീരസ്മരണകൾക്ക് കളങ്കമേറ്റ് കഴിഞ്ഞിരിക്കുന്നു. വളർന്നു വരുന്ന ഒരു തലമുറയോട് നമുക്ക് പഴശ്ശി ആരാണെന്നു ചോദിച്ചാൽ പറയുവാൻ ഉത്തരങ്ങൾ ചുരുങ്ങി തുടങ്ങിയിരിക്കുകയാണ്. കേരളവർമ്മ പഴശ്ശിരാജ എന്ന് പറയാനറിയാത്ത ഒരു ഇംഗ്ലീഷ് സംസ്കാരം ഇവിടെ അടിച്ചേൽപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
         പഴശ്ശി ജനിച്ച മണ്ണാണ് കണ്ണൂർ. കണ്ണൂരിന് ഇന്ന് അഭിമാനത്തേക്കാളെറെ അലയടിക്കുന്നത് മത, രാഷ്ട്രീയങ്ങളുടെ കച്ചകെട്ടിനുള്ളിൽ ചിന്തപ്പെടുന്ന രക്ത തുള്ളികളുടെ സ്മരണകറെന്ന്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാനാകാതെ മങ്ങലേറ്റ ഒരു മുഖം മൂടിയുണ്ട് ഇന്ന് കണ്ണൂരിന്. 
       പഴശ്ശി എന്ത് വേണ്ടന്ന് വെച്ചോ അത് ഇവിടെ പതിയെ ആധിപത്യം സ്ഥാപിച്ചു തുടങ്ങി ഇംഗ്ലീഷ് ആധിപത്യം ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിക്കും കുരുമുളകിനു മെല്ലാം കയ്യറ്റുമതി തീരുവകൾ കൊടുത്ത് ഇംഗ്ലീഷ് സംസ്കാരത്തിന് കൈമാറുകയാണ് കേരളം.തിർന്നില്ല അവിടെ പാകപ്പെടുത്തിയെടുത്ത വിഭവങ്ങൾ ഇറക്കുമതി ചെയ്തു വാങ്ങുന്നതിനോടൊപ്പം ആ സംസ്കാരവും നാം വാങ്ങി തുടങ്ങി കഴിഞ്ഞു. അതിനൊരുദാഹരണമാണ് വികസനം കാത്തു കിടക്കുന്ന വയനാടൻ കാടുകൾ.
കേരള വർമ്മ പഴശ്ശിയുടെ സ്മരണകളാണ് ഈ മണ്ണിന്റെ ഇന്നത്തെ ശോഭ ഉണർത്തുന്നത് .ദ്യഢതയുള്ള മനസുമായി നമുക്ക് സംരക്ഷിക്കാം നമ്മുടെ സംസ്കാരത്തെയും ഈ മണ്ണിനെയും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *