April 19, 2024

വയനാട്: ചരിത്ര പുരുഷൻ പഴശ്ശിരാജയുടെ മണ്ണ്.

0
ജിൻസ് തോട്ടും കര
     ഇന്ത്യയിലെ ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ പേരാടിയ ആദ്യകാല നായകരിൽ ഒരാളായിരുന്ന, വീര കേരളവർമ്മ പഴശ്ശി രാജാ എ.ഡി. 1805 നവംബർ 30 ന് പുൽപ്പള്ളിയിലെ മാവിലാംതോട്ടത്തിൽ വച്ച് രക്തസാക്ഷിയായി. വീരപഴശ്ശിയുടെ മൃതദേഹം അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ആയിരുന്ന ടി.എച്ച്.ബാബറുടെ മഞ്ചത്തിൽ കിടത്തിയാണ് മാനന്തവാടിയിൽ എത്തിച്ചത്. മാനന്തവാടിയിൽ കൊണ്ടുവന്ന പഴശ്ശിയുടെ മൃതശരീരം സൈനീക ബഹുമതികളോടെ സംസ്കരിച്ചുവെന്നാണ് ചരിത്രം കാണിക്കുന്നത്. പഴശ്ശിരാജയുടെ  ഈ ധീരമരണം നവംബർ 30 ന് രക്തസാക്ഷി ദിനമായി ആചരിക്കുന്നു.
         കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് പഴശ്ശിരാജായെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.
     
**വീരകേരള സിംഹം കേരളവർമ്മ പഴശ്ശിരാജാ*
           വടക്കേ മലബാറിലെ കോട്ടയംകോവിലകത്തെ ഇളയരാജാവായിരുന്ന പഴശ്ശിരാജയെ ബ്രിട്ടീഷ് രേഖകളിൽ  പൈച്ചി എന്നറിയപ്പെട്ടിരുന്നു. ഇരിവനാട്, വയനാട്, കുറമ്പ്നാട്, താമരശ്ശേരി എന്നീ പ്രദേശങ്ങളായിരുന്നു പഴശ്ശിയുടെ അധികാരപരിധി. കോട്ടയംകോവിലകത്തിന് അക്കാലത്ത് പുറനാട് എന്നും പുറകിഴനാട് എന്നും പേരുകളുണ്ടായിരുന്നു. പിൽക്കാലത്ത് രാജകുടുംബത്തിന് മൂന്നു താവഴികളുണ്ടായി. തെക്കേ കോവിലകം, പടിഞ്ഞാറേ കോവിലകം, കിഴക്കേ കോവിലകം എന്നിവയായിരുന്നു അവ. ടിപ്പുവിന്റേയും, ഹൈദരിന്റേയും നേതൃത്വത്തിൽ മൈസൂർ സൈന്യം മലബാർ ആക്രമിച്ചപ്പോൾ മറ്റു രാജകുടുംബങ്ങളേപ്പോലെ കോട്ടയം രാജകുടുംബവും തിരുവനന്തപുരത്ത് രാഷ്ട്രീയ അഭയം തേടിയപ്പോഴും,  കേരളവർമ്മ സ്വന്തം ജനങ്ങൾക്കൊപ്പം നിന്ന് മൈസൂർ സുൽത്താനോട് പൊരുതി. 
             അക്കാലത്ത് മൈസൂർ സൈന്യത്തിൽനിന്നും രാജ്യത്തെ രക്ഷിക്കാനായി കേരളവർമ്മ, ഈസ്റ്റിന്ത്യാ കമ്പനിയുമായി സൗഹൃദമുണ്ടാക്കിയിരുന്നു. മൈസൂർ സൈന്യം തലശ്ശേരി കോട്ട ആക്രമിച്ചപ്പോൾ, ബ്രിട്ടീഷുകാരെ സഹായിക്കാൻ കേരളവർമ്മ രണ്ടായിരത്തോളം അംഗങ്ങളുള്ള നായർസൈന്യത്തെ അയച്ചുകൊടുത്തിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ വാണിജ്യകേന്ദ്രമായിരുന്നു തലശ്ശേരികോട്ട. തിരുവനന്തപുരത്ത് അഭയം പ്രാപിച്ചിരുന്ന കോട്ടയംരാജാവ് രവിവർമ്മ അന്തരിച്ചതിനെത്തുടർന്ന് കേരളവർമ്മ കോട്ടയം കോവിലകത്തിന്റെ ഭരണം ഏറ്റെടുത്തു. പല കാരണങ്ങളാൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ  യുദ്ധം പ്രഖ്യാപിച്ച പഴശ്ശിയെ പിന്നീട് ഒരു ശത്രുവായിക്കണ്ട ബ്രിട്ടീഷുകാർ പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു . അത് അന്ന് ചെറിയൊരു തുക അല്ലയിരുന്നു. പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചപ്പോഴും, ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലെ ഒരു ധീരൻ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.  പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ  റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും ചരിത്രത്തിൽ പറയുന്നു. 
  *ചരിത്രമുറങ്ങുന്ന മാനന്തവാടി  പഴശ്ശി കുടീരം*
 
മാനന്തവാടിയിലിന്നും പഴശ്ശിയും പഴശ്ശിയുടെ കാലഘട്ടവും ചരിത്രമുറങ്ങുന്ന മണ്ണാണ്ണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ പേരാടിയ ആദ്യകാല നായകരിൽ ഒരാളായിരുന്ന, വീര കേരളവർമ്മ പഴശ്ശി രാജാ എ.ഡി. 1805 നവംബർ 30 ന് പുൽപ്പള്ളിയിലെ മാവിലാംതോട്ടത്തിൽ വച്ച് രക്തസാക്ഷിയായി. വീരപഴശ്ശിയുടെ മൃതദേഹം അന്നത്തെ ബ്രിട്ടീഷ് സബ് കളക്ടർ ആയിരുന്ന ടി.എച്ച്.ബാബറുടെ മഞ്ചത്തിൽ കിടത്തിയാണ് മാനന്തവാടിയിൽ എത്തിച്ചത്. മാനന്തവാടിയിൽ കൊണ്ടുവന്ന പഴശ്ശിയുടെ മൃതശരീരം സൈനീക ബഹുമതികളോടെ സംസ്കരിച്ചുവെന്നാണ് ചരിത്രം കാണിക്കുന്നത്.
*മാനന്തവാടി പഴശ്ശി മ്യൂസിയം*    
 മാനന്തവാടിയിലെ പഴശ്ശികുടീരത്തിനു സമീപത്തുതന്നെ പഴശ്ശി മ്യൂസിയവവുമുണ്ട്. മ്യൂസിയത്തിൽ അഞ്ച് ഗ്യാലറികളായിട്ടാണ് സന്ദർശകർക്ക് പ്രദർശിപ്പിക്കുന്നതെന്ന്  ഗൈഡ് ഇ.കെ.ബിനോജ് പറഞ്ഞു.      ഒന്നാമത്തെ ഗ്യാലറിയിൽ, പുരാവസ്തു വകുപ്പിനു കീഴിലുള്ള പന്ത്രണ്ട്  മ്യൂസിയങ്ങളുടെ ചിത്രങ്ങളും,  പഴയ കുടീരത്തിന്റെ 1990 ലെ ഒരു ഫോട്ടോഗ്രാഫുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. രണ്ടാമത്തെ ഗ്യാലറിയിൽ നാല് പാനലുകളിലായി പഴശ്ശിയുടെ സമര ചരിത്രം രേഖപ്പടുത്തിയിട്ടുണ്ട്. പഴശ്ശിയുടെ കാലഘട്ടത്തിലെ വാളും, അമ്പും വില്ലും കുന്തവും കത്തിയുമെല്ലാം പ്രദർശിപ്പിച്ചിട്ടുണ്ട്. മൂന്നാമത്തെ ഗ്യാലറിയിൽ ഗോത്ര വിഭാഗത്തിന്റെ വീടിന്റെ മാതൃകയും ഉപകരണങ്ങളുമാണ് ക്രമീകരിച്ചിട്ടുള്ളത്. അന്നത്തെ കാലഘട്ടത്തിലുള്ള രണ്ട് വീടിന്റെ മാതൃകയും കാർഷികോപകരണങ്ങൾ വച്ചിരിക്കുന്ന ഒരു തൊഴുത്തും അന്നത്തെ അടുക്കള മാതൃകയുമാണ് ഗ്യാലറിയിൽ ഉള്ളത്. നാലാമത്തെ ഗ്യാലറിയിലെ ചരിത്രകാലം മുതൽ കോളനി വാഴ്ച്ചകൾവരെയുള്ള വിവിധ ചരിത്ര സാക്ഷ്യങ്ങൾ ഉപകരണങ്ങളിലൂടെയും പാനലിലൂടെയുമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. അഞ്ചാമത്തെ ഗ്യാലറിയിൽ വിവിധ നാണയങ്ങളാണ് പ്രദർശിപ്പിച്ചത്. ചേരനാണയങ്ങൾ, ടിപ്പു സുൽത്താൻ നാണയങ്ങൾ, ബ്രിട്ടീഷ് ഇന്ത്യൻ നാണയങ്ങൾ, കണ്ണൂർ നാണയങ്ങൾ, തിരുവിതാംകൂർ നാണയങ്ങൾ എന്നിവയാണുള്ളത് .
   *കോഴിക്കോട് പഴശ്ശി രാജാ മ്യൂസിയം ആർട്ട് ഗ്യാലറി*
കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു മ്യൂസിയം ആർട്ട് ഗ്യാലറി സമുച്ചയമാണ് പഴശ്ശി രാജാ മ്യൂസിയം. നഗര ഹൃദയത്തിൽ നിന്നും അഞ്ച് കി.മീ അകലെ ഈസ്റ്റ് ഹില്ലിലാണ് കേരളീയ വാസ്തുശില്പ ശൈലിയിലുള്ള ഈ സംഗ്രഹാലയം. മനോഹരമായ ഒരു ഉദ്യാനവും പുൽത്തകിടിയുമുള്ള ശാന്ത സുന്ദരമായ പരിസരമാണിവിടം. കേരള പുരാവസ്തു വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഈ മ്യൂസിയത്തിൽ ബി.സി. 1000 മുതൽ എ.ഡി.  200 വരെയുള്ള നിരവധി പുരാവസ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *