April 23, 2024

പഠന മികവിന്‍റെ ഉത്സവമായി തരിയോട് ജി എല്‍ പി സ്കൂളില്‍ പഠനോത്സവം

0
Img 20190215 Wa0025
.
കാവുംമന്ദം: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് മുറിയില്‍ നിന്ന് ലഭിച്ച അറിവുകളും അവര്‍ സ്വയം കണ്ടെത്തിയ അറിവുകളും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും മുമ്പില്‍ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കാഴ്ച്ച വെച്ച് തരിയോട് ജി എല്‍ പി സ്കൂളില്‍ നടത്തിയ പഠനോത്സവം മികവിന്‍റെ ഉത്സവമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി.
പരിപാടിയെ ഒരു മത്സര വേദിയായി കാണാതെ കുട്ടികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ സാക്ഷികളായ രക്ഷിതാക്കള്‍ അഭിമാനം കൊണ്ടു. ക്ലാസ് തല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ദൃശ്യാവിഷ്കാരം, വായനാ കുറിപ്പ് അവതരണം, ഡയറി അവതരണം, ശാസ്ത്ര പരീക്ഷണങ്ങള്‍, ആംഗ്യപ്പാട്ടുകള്‍, കടങ്കഥ മത്സരം, ക്വിസ് അടക്കമുള്ള ഒട്ടേറെ വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ പരിപാടിയുടെ ഭാഗമായി നടന്നു. ഗ്രാമപഞ്ചായത്ത് അംഗം ആന്‍സി ആന്‍റണി, പ്രധാനാധ്യാപിക വത്സ പി മത്തായി, സന്തോഷ് കോരംകുളം, സജിഷ പ്രശാന്ത്, ഹാജറ സിദ്ധീഖ്, എം എ ലില്ലിക്കുട്ടി, എം പി കെ ഗിരീഷ്കുമാര്‍, എം മാലതി, സി സി ഷാലി, ശശികുമാര്‍, പി ബി അജിത, ചിത്ര തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥിനി സ്നിഗ്ധ സ്വാഗതവും കൃഷ്ണേന്ദു നന്ദിയും പറഞ്ഞു.
സ്കൂളുകളുടെ പഠന, ഭൗതിക സാഹചര്യങ്ങൾ മികവുറ്റതാക്കി വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്കൂളുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായാണ് പഠനോത്സവം നടത്തിയത്..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *