April 20, 2024

വാളാട് റബ്ബർ ഉല്പാദക സഹകരണസംഘം റബ്ബർ പരിപാലനത്തിൽ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു.

0
Img 20190307 Wa0033
മാനന്തവാടി:  :റബ്ബർ ബോർഡിൻ്റെയും വാളാട് റബ്ബർ ഉദ്പാദക സംഘത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ടവർക്കായി റബ്ബർ തോട്ട പരിപാലനം എന്ന വിഷയത്തിൽ മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം എടത്തന കമ്മ്യുണിറ്റി ഹാളിൽ  വച്ച് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ദിനേശ് ബാബു പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  ബിന്ദു, .ഇ. കെ.  ചന്തു എടത്തന തറവാട് എന്നിവർ ആശംസകൾ അർപ്പിച്ചു. റബ്ബർ കുഴി എടുക്കൽ, തൈ നടീൽ, വേനൽ കാലപരിചരണം, വളപ്രയോഗം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ തുടങ്ങിയവയിൽ വിശദമായ ക്ലാസ്സുകൾ നടന്നു. റബ്ബർ ബോർഡ് ഡെവല്പ്മെൻ്റ് ഓഫീസർ .ശിവൻ കെ. വി, റബ്ബർ ബോർഡ് മാനന്തവാടി ഫീൽഡ് ഓഫീസർ  ആൻസ് മാത്യു , വാളാട് റബ്ബർ ഉദ്പാദക സംഘം പ്രസിഡണ്ട്  ജോസഫ് ടി.ടി. എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മാർച്ച് 5 മുതൽ 7വരെ നടന്ന പരിശീലനത്തിൽ പങ്കെടുത്ത എല്ലാവരും റബ്ബർ ബോർഡ് സർട്ടിഫിക്കേറ്റിനും പണിയായുധങ്ങൾക്കും 750 രൂപ സ്റ്റെപെറ്റിനും അർഹരായി. സമാപന സമ്മേളനത്തിൽ  വാർഡ് മെമ്പർ  കത്രീന മംഗലത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *