April 26, 2024

മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. : ഉപവൻ റിസോർട്ടിൽ അതിഥികൾ എത്തി തുടങ്ങി.

0
Img 20190309 Wa0018
സി.വി.ഷിബു 

കൽപ്പറ്റ:   മാവോയിസ്റ്റ് നേതാവ്  സി.പി. ജലീൽ  പോലീസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി .ഇതിനിടെ അതിഥികൾ എത്തിതുടങ്ങിയതോടെ    
റിസോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിലേക്കെത്തി.
 സംസ്ഥാനത്തെ നടുക്കിയ മാവോയിസ്റ്റ് -പോലീസ് ഏറ്റുമുട്ടൽ വിവാദത്തെ തുടർന്നാണ്  സംഘർഷ  വേദിയായ ഉപവൻ റിസോർട്ടിലെത്തി ക്രൈം ബ്രാഞ്ച് ഡി.വൈ. എസ്. പി. സുരേന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. റിസോർട്ടിൽ നേരത്തെ ഓൺ ലൈൻ വഴി ബുക്ക് ചെയ്ത അതിഥികൾ എത്തിയതോടെയാണ്  പ്രവർത്തനം സാധാരണ നിലയിലേയ്ക്ക് ആയത്.  സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി റിസോർട്ടിൽ താമസക്കാരെത്തി തുടങ്ങിയിട്ടുണ്ട്. . ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മരണവുമായി ബന്ധപ്പെട്ട്  ജീവനക്കാരിൽ നിന്നെല്ലാം ഏകദേശം മൊഴിയെടുത്തു കഴിഞ്ഞു എന്നാണറിയാൻ സാധിച്ചത്. തണ്ടർബോൾട്ടിന്റെ ഒരു   മുപ്പതംഗ  സംഘം ഇപ്പോഴും റിസോർട്ടിൽ തുടരുന്നുണ്ട്. വയനാട് ജില്ലയിൽ മാവോയിസ്റ്റിന്റെ സാന്നിധ്യം ഇനിയുമുണ്ടാകാതിരിക്കാൻ ശക്തമായ തിരച്ചിൽ തുടരുന്നുണ്ട്. കണ്ണൂർ ഐ.ജി. ബൽറാം കുമാർ ഉപാധ്യായ  വയനാട്ടിൽ നിന്ന് മടങ്ങി. വയനാട് ജില്ലാ പോലീസ് ചീഫ് കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ സമാന്തര അന്വേഷണം നടക്കുന്നുണ്ട്. 
     കർണാടക – തമിഴ് നാട് പോലീസ് സേനയിലെ  രഹസ്യാന്വേഷണ വിഭാഗം ഉയർന്ന ഉദ്യോസ്ഥർ വയനാട്ടിലെത്തി വിവര ശേഖരണം നടത്തുന്നുണ്ട്. സി.പി. ജലീൽ കൊല്ലപ്പെട്ടതിന് ശേഷം പിടികിട്ടാപ്പുള്ളികളായ  മാവോയിസ്റ്റുകൾ  വയനാട്ടിലോ കോഴിക്കോട് മെഡിക്കൽ കോളേജിലോ മലപ്പുറത്തെ വീട്ടിൽ ശവസംസ്കാര ചടങ്ങിലോ എത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *