April 27, 2024

വോട്ടർ പട്ടികയി പേര് ചേർക്കൽ കാമ്പയിനുമായി എസ് എഫ് ഐ

0
Img 20190311 Wa0246
 
കൽപ്പറ്റ:
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി  ജില്ലയിലെ മുഴുവൻ കോളേജ് യൂണിറ്റ് കമ്മറ്റികളുടെയും പ്രാദേശിക ലോക്കൽ കമ്മറ്റികളുടെയും നേതൃത്വത്തിൽ എസ് എഫ് ഐ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ കാമ്പയിൻ സംഘടിപ്പിച്ചു. എസ് എഫ് ഐ കോളേജ് യൂണിറ്റ് കമ്മറ്റികൾക്ക് പുറമേ ജില്ലയിലെ പ്രാദേശിക എസ് എഫ് ഐ കമ്മറ്റികളുടെയും നേതൃത്വത്തിൽ നടന്ന  കാമ്പയിൻ ജില്ലയിലെ 18 വയസ്സ് പൂർത്തിയായ പുതിയ വോട്ടർമാർക്കും, ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള വേദി ഒരുക്കി. ഏപ്രിൽ 23ന് നടക്കുന്ന പാർലമെന്റ് ഇലക്ഷൻ പ്രവർത്തനങ്ങളുടെ തുടക്കം എന്ന രൂപത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും. ഇനിയും വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവർക്ക് വരും ദിവസങ്ങളിലും എസ് എഫ് ഐ യുടെ പ്രാദേശിക/കോളേജ് ഹെൽപ്പ് ഡെസ്ക്ക്കൾ മുഖേന വോട്ട് ചേർക്കാനുള്ള സൗകര്യം ഒരുക്കുമെന്നും എസ് എഫ് ഐ ജില്ലാ കമ്മറ്റി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *