April 20, 2024

പ്രളയത്തില്‍ കൃഷി- കൃഷിഭൂമി നഷ്ടപ്പെട്ടവര്‍ക്കും ദുരിതാശ്വാസഫണ്ട് നല്കണം: മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

0
Img 20190312 101517
മാനന്തവാടി: 
പ്രളയത്തിന്‍റെ ദുരിതനിവാരണഫണ്ട് ഭവനങ്ങള്‍, റോഡുകള്‍, പൊതുസൗകര്യങ്ങള്‍ എന്നിവയുടെ മാത്രം നവീകരണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി ചിലവഴിക്കുന്ന സാഹചര്യത്തില്‍ കൃഷിയും കൃഷിഭൂമിയും നഷ്ടപ്പെട്ടതിലൂടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതായിരിക്കുന്ന കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നലക്ണം എന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നല്ല വിള ലഭിക്കുന്നതിനാവശ്യമായ ഫലഭൂയിഷ്ഠമായ മണ്ണ് പ്രളയത്തില്‍ ഒലിച്ചുപോയതും കാര്‍ഷികവിളകള്‍ക്ക് കാര്യമായ തോതില്‍ കുറവ് സംഭവിച്ചതും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കണം. 
കേരളസര്‍ക്കാരിന്‍റെ നിയമപരിഷ്കരണകമ്മീഷന്‍ പുറത്തിറക്കിയ ചര്‍ച്ച് ബില്ലിനെക്കുറിച്ചും വിശദമായി പാസ്റ്ററല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. ബില്ലിന്‍റെ അപകടങ്ങളെയും അതില്‍ മറഞ്ഞിരിക്കുന്ന കെണികളെയും കുറിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ പ്രസംഗിച്ചു. ചര്‍ച്ച് ബില്ല് സഭാവിശ്വാസത്തിനും കൂട്ടായ്മയ്ക്കും അപകടകരമായ ഭീഷണിയാണെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ബില്ല് നിയമമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന ഉറപ്പ് ബഹു. മുഖ്യമന്ത്രി നല്കിയിട്ടുണ്ടെങ്കിലും അത് ചര്‍ച്ചയായ സാഹചര്യത്തെ മുന്‍നിര്‍ത്തിയും അതിന് ഭാവിയുലുണ്ടാകാവുന്ന മറ്റ് രൂപപരിണാമങ്ങളെ പരിഗണിച്ചും വിശ്വാസികളെ ഈ വിഷയത്തില്‍ ബോധവത്കരിക്കുന്നത് അതിശക്തമായി തുടരണം എന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. തുടര്‍ബോധവത്കരണത്തിനുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും രൂപതാംഗങ്ങളെ പ്രസ്തുത ബില്ലിന്‍റെ അപകടാവസ്ഥകളെ വിശദമായറിയിക്കുന്നതിന് ഒരു നോട്ടീസ് തയ്യാറാക്കി ഭവനങ്ങളിലെത്തിക്കാനും നിയമപരിഷ്കരണകമ്മീഷനെയും സര്‍ക്കാരിനെയും ഇ-മെയില്‍ വഴിയും പോസ്റ്റ് കാര്‍ഡ് വഴിയും പ്രതിഷേധങ്ങളറിയിക്കാനും രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനിച്ചു. 
ഫിനാന്‍സ് ഓഫീസര്‍ ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ രൂപതയുടെ ഈ വര്‍ഷത്തെ വരവ്, ചിലവ് കണക്കുകളും ബജറ്റും അവതരിപ്പിച്ചു. രൂപതയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തെക്കുറിച്ചും എപ്പാര്‍ക്കിയല്‍ അസംബ്ലിയെക്കുറിച്ചും ചര്‍ച്ച നടത്തി. രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ജനറാള്‍ മോണ്‍. അബ്രാഹം നെല്ലിക്കല്‍,  ഫാ. ജോസ് മേച്ചേരില്‍, മറ്റ് വൈദികര്‍, അത്മായപ്രതിനിധികള്‍, സന്ന്യസ്തര്‍ എന്നിവര്‍ പങ്കെടുത്തു.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *