May 19, 2024

സി.പി.എം റിയൽ എസ്റ്റേറ്റ് മാഫിയയുടെ ഏജൻറ് മാരായി:യൂത്ത് ലീഗ്

0
 മാനന്തവാടി:വൈത്തിരി താലൂക്കിൽ മാത്രമായി മെഡിക്കൽ കോളേജിന് ജില്ലാ കളക്ടറെ കൊണ്ട് അപേക്ഷ ക്ഷണിപ്പിച്ചത് സിപിഎം ന്റെ കച്ചവട കണ്ണാണെന്നു മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് യോഗം ആരോപിച്ചു.
 കക്ഷിരാഷ്ട്രീയത്തിനതീതമായി ജില്ലയിലെ ജനങ്ങൾ ആഗ്രഹിക്കുന്ന മെഡിക്കൽ കോളേജ് നിർദിഷ്ട ഭൂമിയിൽ ദുരന്തസാധ്യത പറഞ്ഞു ആതുരാലയത്തെ  ജില്ലയിൽനിന്നും നാടുകടത്താനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. കോട്ടത്തറ പഞ്ചായത്തിൽ റിസോർട്ടുകൾ കടക്കം ബിൽഡിംഗ് പെർമിറ്റ് ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു  എന്നിരിക്കെ പ്രസ്തുത പഞ്ചായത്തിൽപ്പെടുന്ന സ്ഥലത്ത് ദുരന്തസാധ്യത ഉണ്ടെന്നു  പറയുന്നത് ഇതിനുപിന്നിലുള്ള കള്ള കച്ചവടകണ്ണാണ്.
 ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ ഭൂമി പറ്റില്ലെന്ന് ജില്ലാഭരണകൂടം അടക്കം പറയുമ്പോഴും മറ്റൊരു ഭൂമി കണ്ടെത്താനുള്ള ജില്ലാകലക്ടറുടെ തീരുമാനത്തിൽ വൈത്തിരി താലൂക്കിലെ ഭൂവുടമകളിൽ നിന്ന് മാത്രം അപേക്ഷിച്ച ക്ഷണിച്ചത്  ദുരൂഹമാണ്.
 വയനാട് മെഡിക്കൽ കോളേജ് നിർദ്ദിഷ്ട ഭൂമിയിൽ സ്ഥാപിക്കാൻ കഴിയില്ലെങ്കിൽ ഗവർമെൻറ് നിശ്ചയിക്കുന്ന വിലക്ക് ജില്ലയിൽ എവിടെയാണോ  ഭൂമി കിട്ടുക അവിടെ സൗകര്യപ്രദമായ സ്ഥലമാണ് എന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം ചെയ്യേണ്ടത്. എന്നാൽ കൽപ്പറ്റ എംഎൽഎയുടെയും സിപിഎമ്മിനെയും താൽപര്യം സംരക്ഷിക്കാനാണ് ജില്ലാ കലക്ടർ വൈത്തിരി താലൂക്കിൽ മാത്രം ഭൂമിക്ക് അപേക്ഷ ക്ഷണിച്ചത്. വൈത്തിരി താലൂക്കിലെ വൈത്തിരി പഞ്ചായത്തിലെ സ്വകാര്യഭൂമി ഉടമകളുമായി സിപിഎം ധാരണയിലെത്തിയത്തിന്റെ  തെളിവാണ്  ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി കൊണ്ടുള്ള ഈ അപേക്ഷ ക്ഷണിക്കൽ. 
 ജില്ലയിലെ വികസനപ്രവർത്തനങ്ങളിൽ തുരങ്കം വെക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ആയിമാറിയതിന്റെ  തെളിവാണ് വൈത്തിരി താലൂക്കിൽ മാത്രം ഭൂമി തേടി കൊണ്ടുള്ള അന്വേഷണം മാനന്തവാടി താലൂക്കിൽ തുച്ഛമായ വിലക്ക് സൗകര്യപ്രദമായ ഭൂമി ലഭിക്കാൻ ഉണ്ടെന്നിരിക്കെ ജില്ലാ കലക്ടർ നിലവിൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷൻ റദ്ദ്  ചെയ്യണമെന്നും വൈത്തിരി താലൂക്ക് എന്നതിനുപകരം വയനാട് ജില്ലയിൽ നിന്നും ഭൂമിക്കു  അപേക്ഷ ക്ഷണിക്കണമെന്നും മാനന്തവാടി ലീഗ് ഹൌസിൽ ചേർന്ന മാനന്തവാടി മണ്ഡലം യൂത്ത് ലീഗ്  യോഗം അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച് യൂത്ത് ലീഗ് പ്രതിനിധിസംഘം വരുംദിവസങ്ങളിൽ ജില്ലാ കലക്ടർക്ക് പരാതി നൽകും.മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഉവൈസ് എടവെട്ടൻ അധ്യക്ഷത വഹിച്ചു. 
മോയി കാസിം,
കബീർ മാനന്തവാടി,
അർഷാദ്‌ ചെറ്റപ്പാലം,
അസീസ്‌ വെള്ളമുണ്ട എന്നിവർ സംസാരിച്ചു. ഹാരിസ് കാട്ടിക്കുളം സ്വഗതവും 
പി.എ മുജീബ്‌  വാരാമ്പറ്റ നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *