March 29, 2024

കാപ്പുംഞ്ചാലിലും പരിസരത്തും നിരോധനാജ്ഞ : വൃദ്ധന്റെ മരണത്തിന് പിന്നാലെ ആറ് വനപാലകർക്ക് പരിക്ക്.

0
Img 20190312 Wa0041
കാട്ടാനയുടെ ആക്രമണണം തുടരുന്ന പനമരത്തിനടുത്തെ കാപ്പും ചാലിലും പരിസര പ്രദേശങ്ങളിലും 144 പ്രഖ്യാപിച്ചു. രാവിലെ ആനയുടെ ആക്രമണത്തിൽ   പനമരം ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ(65) നാണ് മരിച്ചതിന് പിന്നാലെ  ആനയെ തുരത്തുന്നതിനിടെ ആറ് വനപാലകർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച    പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്. ഐ. സുരേഷിന്റെ പിതാവാണ് മരിച്ച രാഘവൻ. . 
ഇന്ന് രാവിലെ പാൽ അളന്ന്  തിരിച്ചു വീട്ടിലേക്ക് പോവും വഴി  കാപ്പും ചാലിൽ വെച്ച്   ആനയുടെ മുൻമ്പിൽ പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു .ഏറെ നേരം റോഡിൽ കിടന്ന രാഘവനെ നാട്ടുകാർ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഏഴരയോടെ മരണ പെടുകയായിരുന്നു. ആനയെ മയക്ക് വെടി വെക്കാനുള്ള ശ്രമത്തിലാണ് വനപാലകർ. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *