October 23, 2026

മികച്ച അങ്കണവാടി ഹെല്‍പര്‍ക്കുള്ള അവാര്‍ഡ് വി.എ. സുശീലക്ക്

0
IMG_20190313_103448
By ന്യൂസ് വയനാട് ബ്യൂറോ
പനമരം: മികച്ച അങ്കണവാടി ഹെല്‍പര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വി.എ. സുശീലക്ക്. നടവയല്‍ ആലുങ്കല്‍താഴെ അങ്കണവാടിയിലെ ഹെല്‍പറാണ് സുശീല. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ.കെ. ശൈലജയില്‍ നിന്ന് അവാര്‍ഡും പ്രശസ്തിപത്രവും 5000 രൂപയുടെ കാഷ് അവാര്‍ഡും വി.എ. സുശീല ഏറ്റുവാങ്ങി. ആലുങ്കല്‍താഴെ അങ്കണവാടിയുടെ പ്രവര്‍ത്തനത്തിനുള്ള രണ്ടാമത്തെ സര്‍ക്കാര്‍ ബഹുമതി കൂടിയാണിത്. മികച്ച അങ്കണവാടി വര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ അങ്കണവാടിയിലെ രത്‌നകുമാരിക്ക് രണ്ടു വര്‍ഷം മുമ്പ് ലഭിച്ചിരുന്നു. വയനാട് ജില്ലയില്‍ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അങ്കണവാടിയാണ് ആലുങ്കല്‍താഴെയിലേത്. വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും മാതാപിതാക്കള്‍ ഇവിടെ കുട്ടികളെ എത്തിക്കുന്നുണ്ട്. 
ജോലിയിലുള്ള ആത്മാര്‍ത്ഥത, മികച്ച സേവനം, കുട്ടികളുടെ പോഷണത്തിലുള്ള പങ്ക്  തുടങ്ങിയ ഘടകങ്ങളാണ് അങ്കണവാടി ജീവനക്കാരെ അവാര്‍ഡിന് അര്‍ഹരാക്കിയത്.  
പനമരം ചങ്ങാടക്കടവില്‍ കമ്പംതൊടി വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യയാണ് സുശീല. കഴിഞ്ഞ പ്രളയത്തില്‍ ഇവരുടെ വീട് പര്‍ണമായും തകര്‍ന്നിരുന്നു. സന്നദ്ധ സംഘടനകളുടെ സഹായത്താല്‍ നര്‍മിച്ച താല്‍ക്കാലിക ഷെഡിലാണിപ്പോള്‍ താമസം. വിവിധ ആളുകളുടെയും സ്ഥാപനങ്ങളുടെയും സഹായത്തോടെ വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *