ഓവർടേക്ക് ചെയ്ത ലോറിയിടിച്ച് ബൈക്കിൽ നിന്ന് തെറിച്ച് വീണ അഞ്ച് വയസ്സുകാരൻ മരിച്ചു.
കൽപ്പറ്റ: ഓവർ ടേക് ചെയ്ത ലോറിയിടിച്ച് ബൈക്കിൽ നിന്ന് തെറിച്ച് വീണ നാലര വയസ്സുകാരൻ മരിച്ചു.
വൈത്തിരി എച്ച് .ഐ . എം. യു.പി.സ്കൂളിലെ എൽ.കെ. ജി. വിദ്യാർത്ഥി പുല്ലത്ത് മുഹമ്മദ് റാഫിയുടെയും തസ്റുബയുടെയും മകൻ നാലരവയസുകാരൻ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്. സ്കൂൾ വിട്ട് പിതൃസഹോദരന്റെ ബൈക്കിൽ അദ്ദേഹത്തിന്റെ കുട്ടിയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയ പാതയിൽ തെറിച്ച് വീണത്.വീഴ്ചയിൽ കാര്യമായ പരിക്ക് പറ്റിയിരുന്നില്ലങ്കിലും ദാരുണാന്ത്യം സംഭവിച്ചു. . ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഖത്തറിലുള്ള പിതാവ് വ്യാഴാഴ്ച എത്തും.





Leave a Reply