Live From The Field
ലോറിയിടിച്ച് ബൈക്കിൽ നിന്ന് തെറിച്ച് വീണ അഞ്ച് വയസ്സുകാരൻ മരിച്ചു
.. കൽപ്പറ്റ: മറികടക്കുന്നതിനിടെ ബൈക്കിൽ ലോറിയിടിച്ച് തെറിച്ച് വീണ നാലര വയസ്സുകാരൻ മരിച്ചു.
വൈത്തിരി എച്ച് .ഐ . എം. യു.പി.സ്കൂളിലെ എൽ.കെ. ജി. വിദ്യാർത്ഥി പുല്ലത്ത് മുഹമ്മദ്റാ ഫിയുടെയും തസ്റുബയുടെയും മകൻ അഞ്ച് വയസുകാരൻ റാസി ഹൻസ ആണ് മരിച്ചത്. സ്കൂൾ വിട്ട് പിതൃസഹോദരന്റെ ബൈക്കിൽ അദ്ദേഹത്തിന്റെ കുട്ടിയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് ദേശീയ പാതയിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ച് ഓവർ ടേക്ക് ചെയ്ത ലോറിയിടിച്ച് തെറിച്ച് വീണത്.വീഴ്ചയിൽ കാര്യമായ പരിക്ക് കാണാനുണ്ടായിരുന്നില്ല. പിന്നാലെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉടൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഖത്തറിലുള്ള പിതാവ് മുഹമ്മദ് റാഫി വ്യാഴാഴ്ച നാട്ടിലെത്തും. അപകടത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.




Leave a Reply