March 29, 2024

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു

0
കല്‍പ്പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍  ആറു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ (മള്‍ട്ടി സ്‌കില്‍ ഡവലപ്പ്‌മെന്റ് പ്രോഗ്രാം ഇന്‍ ഇന്റഗ്രേറ്റഡ് റിസോഴ്‌സ് മാനേജ്‌മെന്റ് സെന്റേഡ് ഓണ്‍ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി)പ്രവേശനത്തിനു  ജില്ലയിലെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍നിന്നു അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയും 18നും 30നും ഇടയില്‍ പ്രായവും മൃഗസംരക്ഷണത്തിലും അനുബന്ധ മേഖലകളിലും താത്പര്യവും ഉളളവര്‍ക്കാണ് അവസരം. വിശദവിവരത്തിനു www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുയോ ഡോ.ജോര്‍ജ് ചാണ്ടി, സ്‌പെഷല്‍ ഓഫീസര്‍, സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, പൂക്കോട്(9946734408) എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാം. 
അപേക്ഷാഫോം ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വാര്‍ഷിക വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ചു രൂപയുടെ സ്റ്റാമ്പ് പതിച്ച കവര്‍ എന്നിവ സഹിതം അപേക്ഷ  20നു മുമ്പ് ഡോ.സി. ബാലുസ്വാമി, അസിസ്റ്റന്റ് പ്രഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈവ്‌സ്റ്റോക്ക് പ്രൊഡക്ഷന്‍ മാനേജ്‌മെന്റ്, കോളജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി പി.ഒ., 673576 എന്ന വിലാസത്തില്‍ ലഭിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ക്കു ആഴ്ചയില്‍ അഞ്ചു ദിവസം വീതം ആറു മാസത്തെ പരിശീലനകാലത്തു ദിവസം 500 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *