എല്‍ ഡി എഫ് വയനാട് പാര്‍ലമെന്റ് ഇലക്ഷന്‍ കമ്മറ്റി രൂപീകരിച്ചു: എല്‍ ഡി എഫിന്റെ വിജയം രാജ്യത്തിന്റെ ആവശ്യം:എം പി വീരേന്ദ്രകുമാര്‍

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുക്കം:എല്‍ ഡി എഫിന്റെ വിജയം രാജ്യത്തിന്റെ ആവശ്യമാണെന്ന് ജനതാദളിള്‍ മുതിര്‍ന്ന നേതാവും എം പിയുമായ എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു.വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ്  ഇലക്ഷന്‍ കമ്മറ്റി രൂപീകരണം ഉദാഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനെ ഇല്ലാതാക്കാന്‍ രാജ്യത്തെ ആദ്യ സംഭാവന നല്‍കുന്ന സംസ്ഥാനം കേരളം ആയിരുക്കുമെന്നും അദ്ദേഹം പറഞ്ഞു.ഭരണാധികാരികള്‍ ചിന്തിക്കുന്നതുപോലെ ജനങ്ങള്‍ ചിന്തിച്ചില്ലെങ്കില്‍ കേസ് എടുക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് എല്ലാ വരും ഓര്‍മ്മിക്കണം.പ്രധാനമന്ത്രി രാജ്യത്തെ പത്രക്കാരോട് ഇതുവരെ സംസാരിച്ചിട്ടില്ല.അംബാനി-അദാനിമാരോട് മാത്രമാണ് നരേന്ദ്ര മോദി സംസാരിക്കാറുളളത്.രാജ്യത്തെ സാധാരണ ജനങ്ങെളെ കുറിച്ച ഒരു ചിന്തയുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇടത് മുന്നണിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.ഇതാണ് സമാധാനവും,സൗഹൃദവും ഉളള മുന്നണി.ഒരു മനസും,ഒരു ശരീരവുമായാണ് ഇടത് മുന്നണിയിലെ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ട് തന്നെ കേരളത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടും.രാജ്യത്തിന്റെ ചരിത്രത്തില്‍ കേരളത്തേിന്റെ സംഭാവന ഈ തെരഞഅഞെടുപ്പില്‍ രേഖപ്പെടുത്തും,കൃത്രിമമായി ആരോടും വോട്ട് ചോദിക്കേണ്ടെന്നും ആത്മാര്‍ഥമായി വോട്ട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ഒരു മണിക്കാര്‍ കൊണ്ടാണ് സംസ്ഥാനത്ത് എല്‍ ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതെന്ന് തുടര്‍ന്ന് സംസാരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.പ്രതിപക്ഷം ഇപ്പോഴും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടുങ്ങി യു ഡി എഫ് കലങ്ങി മറിയുകയണ്.മോദി ഭരണത്തില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം നടപ്പാക്കിയെന്ന് പരിശോധിക്കാനുളള കോടിക്കണക്കിന് വോട്ടര്‍മാരുടെ അവസരമാണ് ഈ തെരഞ്ഞെടുപ്പ്.ഒരു വശത്ത് മോദിയും മറുവശത്ത് രാജ്യത്താകമാനമുളള ജനങ്ങളും എന്നതാണ് ഇപ്പോഴുത്തെ അവസ്ഥ.അധികാരത്തില്‍ എത്തിയ ശേഷം നടന്ന ഒരു പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചിട്ടില്ല.മിക്ക സംസ്ഥാനങ്ങളിലെയും ഭരണം നഷ്ട്ടമാകുകയും ചെയ്തു.മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന കേരളത്തില്‍ എല്‍ ഡി എഫ് ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോള്‍ രാജ്യത്താകമാനം ഏറ്റു വിളിക്കപ്പെടുകയാണ്.ഇതിന് ഭാഷയുടെ വ്യത്യാസം മാത്രമെയുളളു വെന്നും കാനം പറഞ്ഞു.23 രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച് നിന്നാണ് ബി ജെ പി യുടെ വര്‍ഗീയ,കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നത്.ഇടതു മുന്നണിയുടെ പാര്‍ലമെന്റിലെ ശക്തി വര്‍ദ്ദിപ്പിക്കേണ്ട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെയും,ബി ജെ പിയുടെയും നയങ്ങള്‍ക്കെതിരായ തെരഞ്ഞടുപ്പ് പോരാട്ടത്തില്‍ എല്ലാ വരും സ്ഥാനാര്‍ഥികളാകണമെന്നും,വിശ്വാസ അവിശ്വാസ പ്രശനങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കാനം പറഞ്ഞു.മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ വോട്ട് പിടിക്കരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കതിരെ വാളെടുത്തിരിക്കുകയാണ് ബി ജെ പി യും കോണ്‍ഗ്രസും.മതേതരം അവകാശപ്പെടുന്ന കോണ്‍ഗ്രസിന് അവരുടെ ഇപ്പോഴുത്ത ലക്ഷണങ്ങള്‍ വെച്ച് നോക്കിയാല്‍ മതേതരമാണോയെന്ന് സംശയമുണ്ട്.വികസനത്തിന്റെ പേരിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങളോട് വോട്ട് ചോദിക്കുന്നത്.2016ലെ പ്രകടന പത്രിക പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കും.കൃഷിക്കാര്‍,തൊഴിലാളികള്‍,കുടിയേറ്റ കര്‍ഷകര്‍ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിഹരിക്കും.കര്‍ഷക കടങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ക്രീയാത്മകമായ സമീപനമാണ് കൈക്കൊണ്ടത്.ഒരുലക്ഷത്തിലധികം പേര്‍ക്ക് പട്ടയം നല്‍കി.37000 ഏക്കര്‍ തരിശു ഭൂമി കൃഷി ഭൂമിയാക്കി മാറ്റി.നെല്‍കൃഷിക്ക് എറ്റവും അധികം താങ്ങു വില നല്‍കുന്ന സംസ്ഥാനമായി കേരളം മാറി.ആരോഗ്യ മേഖലയില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നാന്ദികുറിച്ചത്.നിപ്പവയറസിനെ കേരളം നേരിട്ടത് അന്തര്‍ദേശീയ ശ്രദ്ദപിടിച്ചുപറ്റി.ഓഖീ ദുരന്തം ജനകീയ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു.പ്രളയവും,തുടര്‍ന്നുളള പുനര്‍സൃഷ്ട്ടിയും സംസ്ഥാന സര്‍ക്കാറും ജനങ്ങളും ഒറ്റക്കെട്ടായിയാണ് നേരിട്ടത്.ബി ജെ പി അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് നടക്കുന്ന അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും,തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും ബദലായി പുതിയശക്തികള്‍ ഉദയം ചെയ്യുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ പറഞ്ഞു.ഈ വര്‍ഷം മൂന്ന് ലക്ഷം വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എത്തിയത് വിദ്യഭ്യാസ വകുപ്പിന്റെ നേട്ടമാണെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.മന്ത്രി എകെ ശശീന്ദ്രന്‍,പി ഗഗാറിന്‍,കെ ലോഹ്യ,ടി എച്ച് മുസ്തഫ,പി കെ ബാബു,എ ജെ ജോസ്,ഭഗീരഥന്‍ പിളള,സണ്ണി മാത്യു,പി കെ സൈനബ,സി ദിവാകരന്‍,പി കൃഷ്ണപ്രസാദ്,ടി വി ബാലന്‍,വിജയന്‍ ചെറുകര,പി സന്തോഷ് കുമാര്‍,എം നാരയണന്‍ മാസ്റ്റര്‍,മുക്കം മുഹമ്മദ്,വി കുഞ്ഞാലി,നിലമ്പൂര്‍ ആയിഷ,ആലീസ് മാത്യു,അഡ്വ:പി വസന്തം,സ്ഥാനാര്‍ഥി പി പി സുനീര്‍ എം എല്‍ എ മാരായ സി കെ ശശീന്ദ്രന്‍,കെ രാജന്‍,ഒ ആര്‍ കേളു, ജോര്‍ജ്ജ് എം തോമസ് എന്നിവര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചു.
സി.കെ ശശീന്ദ്രന്‍ എം എല്‍ എ (ചെയര്‍മാന്‍)
അഡ്വ:പി സന്തോഷ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍)
വിജയന്‍ ചെറുകര (ട്രഷറര്‍)
പി ഗഗാറിന്‍,സി കെ ജാനു,പി കെ സൈനബ,ജോര്‍ജ്ജോ എം തോമസ് എം എല്‍ എ,ഒ ആര്‍ കേളു എംഎല്‍ എ,നിലമ്പൂര്‍ ആയിഷ,ഒ കെ ജോണി,പി കൃഷ്ണ പ്രസാദ്,എം നാരായണന്‍,പി എം ജോയി,ആലീസ് മാത്യു,കെ എ ജബ്ബാര്‍(എന്‍ സി പി)വി കുഞ്ഞാലി(എല്‍ജെ ഡി) സി എച്ച് മുസ്തഫ(ഐഎന്‍എല്‍)എം കെ മുഹമ്മദ്് കുട്ടി(ജെഡിഎസ്)പി കെ ബാബു(കോണ്‍ഗ്രസ് എസ്)ജോസ് പി തേനോത്ത് (കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ്)എ പി കു്യാക്കോസ്(കെ സി ബി)വെസ് ചെയര്‍മാന്‍മാര്‍)-സി ദിവാകരന്‍,കെ വി മോഹനന്‍,അഡ്വ: പി ചാത്തുക്കുട്ടി,കെ ശശാങ്കന്‍,എ എന്‍ പ്രഭാകരന്‍,വി ഉഷാകുമാരി,പി കെ മൂര്‍ത്തി.ഇ ജെ ബാബു,പി കെ മൈമൂന,കെ പി ശശികുമാര്‍(കേരളാ കോണ്‍ഗ്രസ് എസ്)ഒ വി ജോര്‍ജ്ജ്,(എല്‍ ജെ ഡി)സി എം ശിവരാമന്‍(എന്‍ സി പി)പി വര്‍ക്കി,(എല്‍ ജെ ഡി) തോമസ്,ടി വി ജോര്‍ജ്ജ്,പി എം തോമസ്,സണ്ണി മാത്യു കെ സി(കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ്)ഇബ്രാഹിം വയനാട്്,(ഐ എന്‍ എല്‍)കെ സി അബ്ദ്ദുള്‍ മജീദ്(എന്‍ സി പി)ഇസ്മായില്‍ ഉഴുന്നന്‍(ജെ ഡി എസ്) 


കേരള സര്‍ക്കാര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, യു.എന്‍.ഡി.പി എന്നിവയുടെ സഹകരണത്തോടെ 2018 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ വെളളപ്പൊക്കത്തിലോ, ഉരുള്‍പ്പൊട്ടലിലോ വീടിന് പൂര്‍ണ്ണമായോ ഭാഗികമായോ (15 ശതമാനം മുതല്‍ ...
Read More
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഒന്നു മുതല്‍ 25 കിലോവാട്ട് വരെ വൈദ്യുതശേഷിയുള്ള സൗരോര്‍ജ്ജ ഓണ്‍ലൈന്‍ യു.പി.എസ്. സ്ഥാപിക്കുന്ന പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 25 വരെ നീട്ടിയതായി ജില്ലാ എഞ്ചിനീയര്‍ ...
Read More
ജില്ലയിലെ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സംഘടിപ്പിക്കുന്ന കലാ-കായിക മത്സരങ്ങള്‍  സെപ്റ്റംബര്‍ ഒന്നിന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളില്‍ നടക്കും. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ...
Read More
സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന്റെ കീഴില്‍ മുത്തങ്ങയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.  ബത്തേരി താലൂക്കില്‍ സ്ഥിര താമസമുള്ള ...
Read More
വാര്‍ഡ്തല നാട്ടുകൂട്ട രൂപീകരണം;ജില്ലാതല ഉദ്ഘാടനം 25ന്ജീവനം പദ്ധതിയുടെ ഭാഗമായി 'സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍' വാര്‍ഡുതല പാലിയേറ്റീവ് കെയര്‍ നാട്ടുകൂട്ടം പദ്ധതി ജില്ലാതല ഉദ്ഘാടനം ജൂലൈ 25ന് രാവിലെ 10ന് ...
Read More
ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ (എസ്.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍ രാജു, ...
Read More
കൽപ്പറ്റ: ദിവസങ്ങളോളം പെയ്‌തൊഴിയാതെ നിന്ന  മഴയില്‍ മുങ്ങിയ കൃഷിയിടങ്ങള്‍. ഉരുള്‍പ്പൊട്ടലിലും മണ്ണൊലിപ്പിലും തകര്‍ന്ന വീടുകളും പാതകളും. ഒടുവില്‍ മഹാപ്രളയത്തിന്റെ ശേഷിപ്പുകളായി വാസസ്ഥലങ്ങളിലും കൃഷിഭൂമികളിലും അടിഞ്ഞു കൂടിയ മണലും ചെളിയും ...
Read More
കൽപ്പറ്റ: ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച ചികിത്സ നൽകുന്ന ആശുപത്രികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ...
Read More
പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിനൊപ്പം ജനങ്ങളും  മുന്നിട്ടിറങ്ങിയെന്ന്  തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതു ...
Read More
ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചുകൽപ്പറ്റ: ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു.പുല്‍പ്പള്ളി കാപ്പിസെറ്റ് ചെറുപുള്ളില്‍ വിജേഷിന്റെ ഭാര്യ രജനി ...
Read More

 •  
 • 5
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *