April 17, 2026

ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും ഹരിതസേന തിരിച്ചുപിടിച്ചു: നാളെ ബാങ്കിലേക്ക് മാർച്ചും ധർണ്ണയും

0
Screenshot_2019-03-21-17-53-22-908_com.whatsapp
By ന്യൂസ് വയനാട് ബ്യൂറോ
ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും ഹരിതസേന തിരിച്ചുപിടിച്ചു
കൽപ്പറ്റ: 

ബാങ്ക് ജപ്തി ചെയ്ത വീടും സ്ഥലവും ഹരിതസേന തിരിച്ചുപിടിച്ചു.

വയനാട് അഞ്ചുകുന്നിൽ   വ്യാഴാഴ്ച  ഉച്ചയോടെ സർഫാസി നിയമ പ്രകാരം ബാങ്ക് ജപ്തി ചെയ്ത പുത്തൻവീട് പ്രമോദിന്റെ വീടും സ്ഥലവുമാണ് വൈകുന്നേരത്തോടെ ഹരിത സേന പ്രവർത്തകർ എത്തി തിരിച്ചുപിടിച്ചത്. ബാങ്കധികൃതർ സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി, ബാങ്കുദ്യോഗസ്ഥർ പൂട്ടിയ പൂട്ട് തകർത്ത് ഹരിത സേന പ്രവർത്തകർ വീടിനകത്ത് കയറി. പ്രമോദ് സ്ഥലത്തെത്തി അര മണിക്കൂർ കഴിഞ്ഞാണ് ഹരിതസേനയുടെ മൂന്ന് പ്രവർത്തകർ എത്തി പൂട്ട് തകർത്തത്. ബാങ്കിന്റെ ജപ്തി  നടപടിയിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച ബാങ്ക് ഓഫ് ഇന്ത്യയുടെ കൽപ്പറ്റ ബ്രാഞ്ചിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ഹരിത സേന ഭാരവാഹികൾ അറിയിച്ചു.  . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *