May 5, 2024

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക സമൂഹത്തെ അപമാനിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം

0
കല്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷക സമൂഹത്തെ അപമാനിക്കുകയാണെന്ന് കെ.പി.സി.സി.സെക്രട്ടറി കെ.കെ.ഏബ്രഹാം ആരോപിച്ചു. കൊടും വരൾച്ചയും തുടർന്നുണ്ടായ മഹാപ്രളയവും കർഷക സമുഹത്തിന്റെ നിലനില്പിനു തന്നെ ഭീഷണിയായി. ഉൽപ്പന്നങ്ങളുടെ വിലയിടിവും ഉല്പാദനക്കുറവും കർഷകരുടെ ജീവിതം ദുരിതപൂർണമാക്കി' കടക്കെണിയിലായ കർഷകർ ആത്മഹത്യാമുനമ്പിലാണ് ' കർഷകരുടെ കടങ്ങൾ എഴുതിത്തള്ളി പലിശരഹിത വായ്പകൾ നൽകി അവരെ നിലനിർത്തണമെന്ന മുറവിളി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ട ഭാവം നടിക്കുന്നില്ല' മറിച്ച് കേവലം ആറായിരം രൂപ പ്രതിവർഷം ഒരു കുടു:ബത്തിന് നല്കുമെന്ന് പ്രഖ്യാപിച്ച് കർഷകനെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.- കേരളത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടുക്കിയിൽ തുടങ്ങി വച്ച കർഷക പ്രക്ഷോഭം സംസ്ഥാനമാകെ കത്തിപ്പടരുന്ന സാഹചര്യമുണ്ടായപ്പോൾ സർക്കാർ പ്രഖ്യാപിച്ച മോറട്ടോറിയം പോലും നടപ്പിലാക്കാൻ അല്പം പോലും ആത്മാർത്ഥത കാണിച്ചില്ല.' 2019 മാർച്ച് 5 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ കർഷകരുടെ മുഴുവൻ കടങ്ങൾക്കും 2019 ഒക്ടോബർ 31 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാൻ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ച് ചട്ടം രൂപികരിക്കുകയോ ഉത്തരവിറക്കുകയോ ചെയ്തില്ല'അതേ സമയം അതേ മന്ത്രിസഭാ യോഗത്തിൽ എടുത്ത 1964ലെ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പതിച്ചു നല്കിയ ഭൂമിയിൽ ഖനനം നടത്തുന്നതിനുള്ള അനുമതി നല്കിയതിന് ചട്ടം രൂപീകരിക്കാനും എട്ടാം തിയ്യതി ഉത്തരവിറക്കാനും സർക്കാർ തയ്യാറായി 'ഇതിൽ നിന്നും സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാണന്ന് ഏബ്രഹാം ചൂണ്ടിക്കാട്ടി.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *