September 3, 2026

ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി ജനാധിപത്യ വിരുദ്ധം: ഒ.ആര്‍.കേളു.എം.എല്‍.എ

0
IMG_20190322_173028
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പനമരം ക്ലബ് സെന്റര്‍ എടത്തുംകുന്ന് പുത്തന്‍പുരയില്‍ പ്രമോദിന്റെ വീട് ജപ്തി ചെയ്ത ബാങ്ക് ഓഫ് ഇന്ത്യയുടെ  നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്ന് മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര്‍.കേളു പറഞ്ഞു. എല്ലാവിധ ജപ്തി നടപടികളും നിര്‍ത്തിവെക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ സര്‍ഫാസി ആക്ടിന്റെ മറപിടിച്ച് അട്ടിമറിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തു നല്‍കുവാനുള്ള ഇടപെടല്‍ നടത്തുമെന്നും എം.എൽ.എ പറഞ്ഞു..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *