April 27, 2024

സാധാരണക്കാരുടെ ഭരണമുണ്ടാകണമെങ്കില്‍ പാര്‍ലമെന്റില്‍ ഇടത് പ്രാതിനിധ്യം വർദ്ധിക്കണം: :പി പി സുനീര്‍

0
Img 20190322 Wa0000
കല്‍പറ്റ: രാജ്യത്ത് സാധാരണകാരന്റെ ഭരണം ഉണ്ടാകണെമെങ്കില്‍ പാര്‍ലമെന്റില്‍ ഇടത്പക്ഷ എം പിമാരുടെ പ്രാതിനിധ്യം വര്‍ദ്ദിപ്പിക്കണെമന്ന് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥി പി പി സുനീര്‍ പറഞ്ഞു.വയനാട് പ്രസ് ക്ലബ്ബിന്റെ പോരാട്ടം 2019 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി ജെ പി ഗവണ്‍മെന്റിനെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താനും ഇടത് എം പി മാരുടെ സാനിധ്യം പാര്‍ലമെന്റില്‍ വര്‍ദ്ദിക്കണം.ഇടത് പക്ഷത്തിന് 62 എം പി മാരുടെ പിന്‍തുണ ഉണ്ടായിരുന്നപ്പോളാണ് കേന്ദ്രത്തില്‍ ബി ജെ പി യെ ഭരണത്തില്‍ നിന്ന അകറ്റാന്‍ സാധിച്ചത്.കേരളത്തില്‍ നിന്ന് 19 ഇടതുപക്ഷ എം പിമാര്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് എരു എം പി പോലും വിജയിച്ചിരുന്നില്ല.കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് എം പിമാര്‍ ഇല്ലാതായാലും മതേതര ഗവണ്‍മെന്റ് ഇല്ലാതാവില്ല.മത നിരപേക്ഷത ഉയര്‍ത്തിപിടിക്കാന്‍ എല്‍ ഡി എഫിന്റെ സാനിധ്യം വേണം.സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളുടെ വോട്ടായി മാറും.സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനം മുതല്‍ വന്‍കിട വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയാണ്.വയനാട് മണ്ഡലത്തില്‍ പ്രത്യേക രാഷ്ട്രീയ സാഹചര്യാമാണ് നില നില്‍ക്കുന്നത്.കക്ഷി രാഷ്ട്രീയത്തിന് അധീതമായി ജനങ്ങള്‍ക്കിടയില്‍ ഈ വികാരം ഉണ്ട്.മണ്ഡലത്തില്‍ എവിടെ ചെന്നാലും അദൃശ്യനായ എം പി യെ കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്.ജന പ്രിനിധികള്‍ ജനങ്ങളില്‍ നിന്ന അകലുമ്പോള്‍ അവരെ തിരുത്താന്‍ പാര്‍ട്ടിക്കും മുന്നണിക്കും സാധിക്കണം.വയനാട് എം പി യുടെ കാര്യത്തില്‍ കോണ്‍ഗ്രസ് അത് ചെയ്തില്ല.ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്നെ  സമീപിക്കാന്‍ ഒരു ഇടനിലക്കാരന്റയും ആവശ്യം ഇല്ലെന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും പി പി സുനീര്‍ പറഞ്ഞു.റായിബറേലിയും,അമേഠിയും പോലെ വയനാടും ഏതോ പിന്നോക്ക മണ്ഡലമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിചാരം.അത് കൊണ്ടാണ് വയനാട് മണ്ഡലത്തെ അപമാനിച്ച് കൊണ്ടുളള പ്രസ്ഥാവനകള്‍ നിരന്തരം നടത്തുന്നത്.ഗ്രൂപ്പ് കളിച്ച് സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിലുളള ദേഷ്യം ജനങ്ങളോടാണ് കോണ്‍ഗ്രസ് നേതാക്കള്‍ തീര്‍ക്കുന്നത്.2014 നിന്ന് വ്യത്യസ്ഥമായ രാഷ്ട്രീയ സാഹചര്യാമാണ് മണ്ഡലത്തില്‍.എല്‍ ഡി എഫിന് മണ്ഡലത്തില്‍ മേല്‍ക്കൈ ഉണ്ട്.എല്‍ ജെ ഡി,ഐ എന്‍ എല്‍ പോലുളള ഘടക കക്ഷിളുടെ കടന്ന വരവ് മുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ട്.ഒരു ലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കിയ സര്‍ക്കാരാണ് സംസ്ഥാനത്തുളളത്.ബാക്കി ഉളളവര്‍ക്ക് കൂടി പട്ടയം നല്‍കാനുളള പരിശ്രമത്തിലാണ് സര്‍ക്കാര്‍.കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രീയാത്മക നടപടികള്‍ സ്വീകരിച്ചു.കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ പരിധി വര്‍ദ്ധിപ്പിച്ചു.എല്ലാ വായ്പകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചു.ആദിവാസി ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചാലിയാര്‍ മോഡല്‍ പദ്ധതികള്‍ സംസ്ഥാന വ്യാപകമാക്കാനുളള ശ്രമങ്ങള്‍ തുടരുമെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി പി സുനീര്‍ പറഞ്ഞു.പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് മാനന്തവാടി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി .ഒ .ഷീജ സ്വാഗതവും,ജെയ്‌സണ്‍ മണിയങ്ങാട് നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *