April 27, 2024

സി.പി. ഐ. എമ്മിനെതിരെ നുണ പ്രചാരണം നടത്തുന്നുവെന്ന് നേതാക്കൾ

0
Img 20190322 Wa0001
മാനന്തവാടി: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ എം നെതിരെ കേരളത്തിലാകെ ഉയർത്തി കൊണ്ടുവരുന്ന നുണപ്രചാരണങ്ങളുടെ ഭാഗമായി വയനാട്ടിലും ഭാവനാപൂർണ്ണമായ നുണക്കഥകൾ മെനഞ്ഞുണ്ടാക്കി പ്രചരിപ്പിക്കുന്നതിന് സി പിഎം വിരുദ്ധരും ചില മാധ്യമങ്ങളും മത്സരിക്കുയാണന്ന് സി.പി.ഐ എം വയനാട്ജില്ലാ സെക്രട്ടറി പി. ഗഗാറിൻ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി.അതിന്റെ ഭാഗമായി പാർട്ടി മാനന്തവാടി ഏരിയാ കമ്മിറ്റി, ജില്ലാ കമ്മറ്റിക്ക് എതിരെയും  രണ്ട് വ്യത്യസ്ത ചേരികളാണെന്നും ചില പ്രധാനപ്പെട്ട സഖാക്കൾ ചേരിയുടെ ഭാഗമായി നിലകൊള്ളുന്നവരാണെന്നും ചൂണ്ടിക്കാണിച്ച് വന്ന വാർത്തകൾ ഭാവനാസൃഷ്ടിമാത്രമാണ്. തവിഞ്ഞാൽ സഹകരണബാങ്ക് ജീവനക്കാരൻ അനിൽകുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടിയെ സംബന്ധിച്ച് ഒറ്റ നിലപാടാണ്. അനിൽകുമാറിന്റെ മരണത്തിൽ ആർക്കെങ്കിലും ഉത്തരവാദിത്വമുണ്ടെങ്കിൽ അത്തരക്കാരെ രക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല. ഈ വിഷയത്തിൽ പാർട്ടി നല്ല നിലപാടാണ് സ്വീകരിച്ചത്. മാനന്തവാടിയിൽ കോൺഗ്രസ് നേതാവ് പി.വി.ജോൺ യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ് ഓഫീസിൽ തൂങ്ങി മരിച്ചപ്പോൾ കേസെടുക്കുന്നതിനു പോലും തയ്യാറായിരുന്നില്ല. മരണത്തിന് ഉത്തരവാദികളായി ചൂണ്ടിക്കാണിച്ചവർ ഇന്നും കോൺഗ്രസിൽ നേതാക്കളായി വിലസുകയാണ്. ജോണിനെ തോൽപ്പിച്ച ആളെ തന്നെ ജോൺ അത്മഹത്യ ചെയ്ത ഓഫീസിൽ വെച്ച് കോൺഗ്രസിൽ എടുത്തിരിക്കുയാണ്. ഇടതുപക്ഷത്തിന് എതിരെ വോട്ട് ചെയ്യുന്നതിനു ആരെങ്കിലും ഇപ്പോൾ പ്രചാരണം നടത്തുന്നുണ്ടെങ്കിൽ അവർക്ക് സി.പി.ഐ.എമ്മുമായി ഒരു ബന്ധവും ഇല്ലാത്തവരാണ്. എതിരാളികളുടെ കയ്യിലെ പാവകളായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി തിരിച്ചറിയാനുള്ള നിലപാട് സ്വീകരിക്കണമെന്നാണ് അത്തരക്കാരോട് ആഭ്യർത്ഥിക്കാനുള്ളത്.സി പി.ഐ.എമ്മി തകർക്കാൻ എതിരാളികൾ നടത്തുന്ന പ്രവർത്തനങ്ങളെ ജാഗ്രതയോടെ നേരിടണമെന്നും നേതാക്കൾ വാർത്ത സമ്മേളനത്തിൽ അഭ്യർത്ഥിച്ചു.ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.വി.സഹദേവൻ, എ, എൻ.പ്രഭാകരൻ, സി.പി.എം മാനന്തവാടി എരിയാ സെക്രട്ടറി കെ.എം.വർക്കി  മാസ്റ്റർ എന്നിവരും  ഒ. ആർ. കേളു  എം. എൽ. എ യും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *