October 19, 2026

സ്കൂളിന് ഓണ സമ്മാനമായി ഓപ്പണ്‍ ഓഡിറ്റോറിയം

0
PicsArt_09-08-01.50.45.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തരിയോട് ഗവ എല്‍ പി സ്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓപ്പണ്‍ ഓഡിറ്റോറിയം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി ഓണ സമ്മാനമായി സ്കൂളിന് സമര്‍പ്പിച്ചു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ ഓണാഘോഷ പരിപാടികള്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആന്‍സി ആന്‍റണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ് മുഖ്യാതിഥിയായി.
പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ചാനല്‍ പരിപാടികളില്‍ ശ്രദ്ദേയരായ സിദ്ധീഖ് മുബീന ഗായക ദമ്പതികളുടെ സംഗീത വിരുന്നും വിഭവ സമൃദ്ധമായ ഓണസദ്യയും സംഘടിപ്പിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജിന്‍സി സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റീന സുനില്‍, കെ വി ചന്ദ്രശേഖരന്‍, ഗിരിജ സുന്ദരന്‍, പിടിഎ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, ലീന ബാബു, പി കെ മനോജ്, പി കെ ശശികുമാര്‍, സി സി ഷാലി, ടി സുനിത, ടി കെ ഷമീന, വി എസ് സജിത, സൗമ്യ ലോപ്പസ്, വി പി ചിത്ര, വി എം സ്മൈല, ഇ കെ ജസീന തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പി കെ റോസിലി സ്വാഗതവും എം പി കെ ഗിരീഷ്കുമാര്‍ നന്ദിയും പറഞ്ഞു…
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *