April 29, 2024

ഓണവിപണി കീഴടക്കി കുടുംബശ്രീ ചന്തകള്‍

0
Img 20190908 Wa0232.jpg
കല്‍പ്പറ്റ: കുടുംബത്തോടൊപ്പം കുടുംബശ്രീക്കൊപ്പം എന്ന സന്ദേശമുയര്‍ത്തി ജില്ലയിലെങ്ങും ഓണചന്തകള്‍ക്ക് തുടക്കമായി. ഓണക്കാലത്ത് വീട്ടിലേക്കാവശ്യമായ സാധനങ്ങളെല്ലാം ഈ ചന്തകളിലില്‍ ലഭിക്കുമെന്നതാണ് പ്രധാന സവിശേഷത. വിഷ രഹിത പച്ചക്കറി ഉല്‍പ്പന്നങ്ങള്‍, മായം ചേര്‍ക്കാത്ത ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, നാടന്‍ പലഹാരങ്ങള്‍ എന്നിവയാണ് ചന്തകളിലൂടെ ലഭ്യമാക്കുന്നത്. കുടുംബശ്രീ ചന്തകള്‍ ഉല്‍പന്നങ്ങളുടെ സ്വീകാര്യത – വൈവിധ്യം, വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്ക് എന്നിവകൊണ്ട് ഓണ വിപണി കീഴടക്കി വരുന്നു.
ജൈവ പച്ചക്കറികള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍, ചക്ക ഉല്‍പ്പന്നങ്ങള്‍, സോപ്പ്, സോപ്പ്പൊടികള്‍, മസാലപ്പൊടികള്‍, കാപ്പിപൊടി, വിവിധതരം കൊണ്ടാട്ടങ്ങള്‍, പലഹാരങ്ങള്‍, പായസം, ഹോംഷോപ്പ് ഉല്‍പ്പന്നങ്ങള്‍, അത്തപ്പൂക്കളമൊരുക്കുന്നതിനുള്ള പൂക്കളള്‍, പുഴമീന്‍, കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വിവിധയിനം പച്ചക്കറികള്‍ തുടങ്ങി വിവിധ തരം ഉല്‍പ്പന്നങ്ങള്‍ ചന്തകളില്‍ ലഭിക്കും. 
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 27 ഓണ ചന്തകള്‍ പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ 5 മുതല്‍ 10 വരെ നടക്കുന്ന വിവിധ ചന്തകളിലൂടെ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ മാത്രമായിരിക്കും വില്‍പന നടത്തുക. ജില്ലയിലെ മുഴുവന്‍ ചെറുകിട സംരംഭങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, സമഗ്ര യൂണിറ്റുകള്‍, വിവിധ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ എന്നിവ ഓണചന്തയിലെത്തും.
ജില്ലാതല ചന്ത കല്‍പ്പറ്റ എച്ച്.ഐ.എം യു.പി സ്കൂളിന് സമീപത്തും, അമ്പലവയല്‍ പൂതാടി, കോട്ടത്തറ, തവിഞ്ഞാല്‍ എന്നിവിടങ്ങളിലായി നാല് ബ്ലോക്ക് തല ചന്തകളും നടക്കുന്നു. കൂടാതെ 22 സി.ഡി.എസ് തല ചന്തകളും പ്രവര്‍ത്തിക്കുന്നു. പുറമെ സപ്ലൈക്കോ കല്‍പ്പറ്റ ടൗണ്‍ഹാളില്‍ നടത്തുന്ന ചന്തയിലും, കൃഷിഭവന്‍ നടത്തുന്ന ചന്തകളിലും കുടുംബശ്രീയുടെ പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്.
ചന്തകള്‍ പ്ലാസ്റ്റിക്ക് മുക്തവും, ശുചിത്വം, അച്ചടക്കം എന്നിവ പ്രത്യേകം ശ്രദ്ധിക്കും. മികച്ച സംഘാടനം, സംരംഭങ്ങളുടെ പങ്കാളിത്തം, വൈവിധ്യം, ശുചിത്വം, ജനകീയമായ നടത്തിപ്പ്, വിറ്റുവരവ് എന്നിവക്ക് സി.ഡി.എസുകള്‍ക്ക് പ്രത്യേക അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും.
ജില്ലാ തല ഓണചന്ത കല്‍പ്പറ്റ എം.എല്‍.എ സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. സാജിത അദ്ധ്യക്ഷത വഹിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ ജയചന്ദ്രന്‍ കെ.പി, മുരളി കെ.ടി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഷീന എസ്, ആരതി പി.വി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ ഹുദൈഫ് പി., ഹുനൈസ് സി.ടി എന്നിവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *