April 29, 2024

വയനാട് അമ്പലവയല്‍ കാര്‍ഷിക കോളേജ് ഉദ്ഘാടനം 16-ന്

0
കൽപ്പറ്റ:
കേരള കാര്‍ഷിക സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചുവട് വയ്ക്കുകയാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പാവപ്പെട്ടവരും ആദിവാസി പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക മേഖലയില്‍ ഉന്നത വിദ്യാഭ്യാസമെന്ന ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ട് അമ്പലവയലില്‍ പുതിയ കാര്‍ഷികോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വയനാട് ജില്ലയില്‍ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാര്‍ഷിക കോളേജായി ഉയര്‍ത്തുന്നതിന്‍റ ഔപചാരിക ഉദ്ഘാടനം 2019 സെപ്റ്റംബര്‍ 16 തിങ്കളാഴ്ച വൈകിട്ട് 3 മണിയ്ക്ക് ധനകാര്യ- കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം തോമസ് ഐസക് നിര്‍വ്വഹിക്കുന്നതാണ്. കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. തുറമുഖ – മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി മുഖ്യ പ്രഭാഷണം നടത്തും. 
കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ ഉന്നത വിഭ്യാഭ്യാസം സാധ്യമായത് 1955 -ല്‍ തിരുവനന്തപുരം വെളളായിയിര്‍ ഒരു കാര്‍ഷിക കോളേജ് സ്ഥാപിതമായതോടെയാണ് കേരള സര്‍വ്വലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആകോളേജ് 1972-ലെ   സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത്, കേരള കാര്‍ഷിക സര്‍വ്വകലാശാല സ്ഥാപിതമായപ്പോള്‍ അതിന് കീഴിലായി ഇതോടൊപ്പം വെളളാനിക്കരയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജും 1994 -ല്‍ കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട് കേന്ദ്രമാക്കി മറ്റൊരു കാര്‍ഷിക കോളേജും ആരംഭിച്ചു. മലപ്പുറം ജില്ലയിലെ തവനൂരില്‍ ഒരു കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്. 1972 ല്‍ 100 സീറ്റുകളുമായി തുടങ്ങിയ കേരള കാര്‍ഷിക സര്‍വ്വലാശായില്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആകെ 659 സീറ്റായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 353 സീറ്റിന്‍റെ വര്‍ദ്ധനയാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി വരുത്തിയത്. ഇപ്പോള്‍ 1012 വിദ്യാര്‍ത്ഥികള്‍ വിവിധ തലങ്ങളില്‍ പഠനം നടത്തുന്നുണ്ട്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അഞ്ചാമെത്ത കാര്‍ഷിക കോളേജ് പാലക്കാട് ജില്ലയിലെ നെന്മാറ നിയോജകമണ്ഡലത്തില്‍ ആരംഭിക്കുന്നതിനുളള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്. 
കേരള കാര്‍ഷിക സര്‍വകലാശാലയുടെ നാലാമത്തെ കാ
ര്‍ഷിക കലാലയമാണ് അമ്പലവയലില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഈ കോളേജില്‍ ആദ്യവര്‍ഷം 60 സീറ്റുകള്‍ ഉണ്ടാകും. കേളേജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസ്സുകളും ലാബുകളും ഹോസ്റ്റല്‍ സൗകര്യവും ഗവേഷണ കേന്ദ്രത്തില്‍ ഉണ്ട്. അത് പ്രയോജപ്പെടുത്തിയാണ് കാര്‍ഷിക കോളേജ് ആരംഭിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിഭ്യാര്‍ത്ഥികള്‍ക്ക് ഈ കലാലയം പ്രയോജനപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 
കോളേജിന്‍റെ ഉദ്ഘാടന ചടചങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് കെ.രാജന്‍, വയനാട് ലോസഭാംഗം  രാഹുല്‍ ഗാന്ധി, സുര്‍ത്താന്‍ ബത്തേരി എം.എല്‍.എ . ഐ.സി. ബാലകൃഷ്ണന്‍, കപല്‍പറ്റ എം.എല്‍.എ. . സി.കെ ശശീന്ദ്രന്‍, മാനന്തവാടി എം.എല്‍. എ . ഓ.ആര്‍. കേളു തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കലും പഠന സഹായികളുടെ വിതരണവും ഇതോടൊപ്പം നടത്തുന്നതാണ്. കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഒരുക്കിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *