August 13, 2026

ഡിഎം വിംസ് മെഡിക്കൽ കോളേജ് ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണം ചെയ്തു.

0
IMG-20190909-WA0203.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി ഡിഎം വിംസ് മെഡിക്കൽ കോളേജിലെ 2019 അദ്ധ്യയനവർഷത്തെ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണത്തിന് ഉദ്ഘാടനം വയനാട് സബ്കലക്ടർ  എൻ എസ് കെ ഉമേഷ് ഐഎഎസ് നിർവഹിച്ചു.മറ്റാരെക്കാളും മികച്ച ഒരു സാമൂഹ്യപ്രവർത്തകൻ ആകാൻ ഒരു ഡോക്ടർക്ക് കഴിയും എന്നും അത്തരത്തിലുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനും സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള വരുടെയും വേദനകൾ ഉൾക്കൊള്ളാൻ കഴിയണം എന്നും പുത്തുമല  ദുരന്തത്തിൽ  കൈമെയ് മറന്ന് സേവനം കാഴ്ച വച്ച ചില ഡോക്ടർമാരെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളേജ് ഡീൻ ഡോക്ടർ ആൻറണി സിൽവാൻ  ഡിസൂസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎം വിംസ് എക്സിക്യൂട്ടീവ് ട്രസ്റ്റി  യു ബഷീർ, പ്രൊഫസർ കാർത്തികേയ വർമ്മ ഡോക്ടർ ഹംസ പി  എം  എന്നിവർ വിദ്യാർത്ഥികളെ അതിസംബോധന ചെയ്തു. ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മനോജ് നാരായണൻ സ്വാഗതവും അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എ പി കാമത്ത് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *