October 20, 2026

പുനർജനി ആയൂർവേദ സഹകരണ ആശുപത്രി മേപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു

0
hospital.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: 
 പുനർജനി ആയൂർവേദ സഹകരണ ആശുപത്രി മേപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു. മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ കെ സഹദ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിപിഎം ഡോ. പി അഭിലാഷ് ഉദ്ഘാടനം ചെയ്തു. പുത്തുമല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി കെ അനിൽകുമാർ ഉപഹാരങ്ങൾ നൽകി. ലൈഫ്മിഷൻ ജില്ലാ കോർഡിനേറ്റർ സിബി വർഗീസ്, തഹസിൽദാർ അബ്ദുൾ ഹാരിസ്, വാർഡ് മെമ്പർ കെ ചന്ദ്രൻ ,ഫോറസ്റ്റ് റെയിഞ്ച്ഞ്ച് ഓഫിസർ കെ ഹാസിഫ്, തുടങ്ങിയവർ സംസാരിച്ചു. ജോബിഷ് കുര്യൻ അധ്യക്ഷനായി. കെ എ അനിൽകുമാർ സ്വാഗതവും എം എസ് ജയകുമാർ നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *