May 6, 2024

കിസാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യാചനാസമരം നടത്തി

0
Img 20190909 Wa0349.jpg

കല്‍പ്പറ്റ: പ്രളയം കഴിഞ്ഞിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയും, സാലറി ചലഞ്ച് നടത്തിക്കിട്ടിയ പണവും കര്‍ഷകനോ, കര്‍ഷക തൊഴിലാളിക്കോ വ്യാപാരിക്കോ, വ്യവസായിക്കോ സാധാരണക്കാരനോ നല്‍കാതെ ക്യാബിനറ്റ് റാങ്കിലുള്ള പല തസ്തികകള്‍ ഉണ്ടാക്കിയും, ഓഫീസുകള്‍ മോടി പിടിപ്പിക്കാനും, ഉപദേശകരെ നിയമിക്കാനും, ആഡംബര വാഹനങ്ങള്‍ വാങ്ങാനും കോടിക്കണക്കിന് രൂപ ചിലവഴിക്കുമ്പോഴും കര്‍ഷകനോ, നഷ്ടപ്പെട്ടവനോ നല്‍കാതിരിക്കുന്നത് സര്‍ക്കാരിന്റെ കൈയ്യില്‍ പണമില്ലാത്തതിനാലാണ് എന്ന് പറയുന്നതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിസാന്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ യാചനാസമരം നടത്തി പണം അയച്ചുകൊടുത്തു. കേരള ഹൈക്കോടതി ആവശ്യപ്പെട്ടിട്ട് പോലും നാളിതുവരെ പണം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വിധവകളും കൊച്ചുകുട്ടികള്‍ അടക്കമുള്ളവരുടെ കുടുക്കയില്‍ നിന്നു പോലും പണം സ്വീകരിച്ചിട്ട് അത് വിതരണം ചെയ്യാതിരിക്കുന്നത് തികഞ്ഞ അഴിമതിയും ഭരണപരാജയവുമാണ്. സമരം ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ. ജോഷി സിറിയക് അധ്യക്ഷനായിരുന്നു. കെ പി സി സി അംഗം പി വി ബാലചന്ദ്രന്‍, ടോമി തേക്കുമല, ബാബു പന്നിക്കുഴി, നാരായണവാര്യര്‍, സുകുമാരന്‍മാസ്റ്റര്‍, എ പി മനോജ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ജോസ് കാരനിരപ്പേല്‍ എന്നിവര്‍ സംസാരിച്ചു. യാചനാസമരത്തിന് ജോണ്‍സണ്‍ ഇലവുങ്കല്‍, കെ ജെ ജോണ്‍, ആന്റണി ചോലിക്കര, ടി കെ തോമസ്, സാബു വാകേരി, വിന്‍സെന്റ് പൂതാടി, ജോയി ജേക്കബ്ബ്, എം ജെ ബാബു, സിബിചാക്കോ, ജോസ് അമ്പലവയല്‍, സിബി തരിയോട്, സഹദേവന്‍ തവിഞ്ഞാല്‍, ആന്റണി വെള്ളാക്കുഴിയില്‍, ജോസ് ജേക്കബ്ബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *