October 18, 2026

സർക്കാരിന്റെ ഭാഷാനയം പി.എസ്.സി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ തിരുവോണ നാളിൽ ഉപവസിച്ചു.

0
IMG-20190911-WA0392.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പം.
ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്തു നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എഴുത്തുകാരും, സാംസ്കാരിക പ്രവർത്തകരും തിരുവോണ നാളിൽ കൽപറ്റയിൽ ഉപവാസമനുഷ്ഠിച്ചു.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉൾപ്പെടെ പി.എസ്.സി നടത്തുന്ന മുഴുവൻ  എഴുത്തു പരീക്ഷകളും മലയാളത്തിലും, തമിഴ്, കന്നഡ മുതലായ ന്യൂനപക്ഷ ഭാഷകളിലും നടത്തുക, സർക്കാറിന്റെ ഭാഷാനയം  പി.എസ്.സി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം.മലയാള ഐക്യവേദി, ശാസ്ത്രസാഹിത്യ പരിഷത്ത്, ജില്ലാ ലൈബ്രറി കൗൺസിൽ, പുരോഗമന കലാസാഹിത്യ സംഘം, എന്നിവയുടെ നേതൃത്വത്തിൽ നടന്ന ഉപവാസം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡോ.ബാവ കെ.പാലുകുന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയിൽ, പി.കെ മുഹമ്മദ് ബഷീർ, വി.പി.ബാലചന്ദ്രൻ, എൻ.കെ.ജോർജ്ജ്, ഡോ.അസീസ് തരുവണ, പി.കെ.ജയചന്ദ്രൻ, എ.കെ.രാജേഷ്, ബാലൻ വേങ്ങര, അമല എം. ദേവ്, വി.പി.സി ലുഖ്മാനുൽ ഹക്കീം, പി.അനിൽ കുമാർ, പി.കെ ബാബുരാജ്, എം.ബാലഗോപാൽ, എ.കെ.ഷിബു, എം.കെ.ദേവസ്യ, അനിൽ കുറ്റിച്ചിറ, ഷാജി പുൽപ്പള്ളി, കെ.ഷാജി, കെ.സച്ചിദാനന്ദൻ, കെ.ടി.ശ്രീവത്സൻ മാട്ടിൽ അലവി, ടി. ചന്ദ്രൻ, കെ.ദിനേഷ്, കെ.കിഷോർ, എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *