May 2, 2024

പുത്തുമല ദുരന്തബാധിതർക്ക് കൈത്താങ്ങുമായി വെള്ളമുണ്ട സെന്റ് ആൻസ് സ്‌കൂൾ വിദ്യാർത്ഥികൾ.

0
Img 20190917 Wa0291.jpg
മേപ്പാടി.പുത്തുമല ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടു ക്യാമ്പുകളിൽ നിന്നും വാടക വീടുകളിലേക്ക് താമസം മാറിയവർക്ക് സഹായവുമായി വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ.വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഘം ദുരന്തബാധിത മേഖലകൾ സന്ദർശിക്കുകയും  വീടുകളിലേക്ക് ആവശ്യമായ   ഫർണിച്ചർ, ഗൃഹോപകരണങ്ങൾ എന്നിവ ദുരന്തതത്തിൽ അച്ഛനും അമ്മയും മരണപ്പെടുകയും ,വീടും സ്ഥലവും നഷ്ടപ്പെടുകയും ചെയ്ത നെഹ്രുവിന്റെ കുടുംബത്തിനും വീടും സ്ഥലവും നഷ്ടപ്പെട്ട അബ്ദുറഹ്മാൻറെ  കുടുംബത്തിനും നേരിട്ട് വീടുകളിൽ എത്തിച്ചു നൽകിയാണ്  മാതൃകാപരമായ പ്രവർത്തനം നടത്തിയത്.തുടർച്ചയായ രണ്ടു വർഷവും വയനാടിനെ പ്രളയം ബാധിച്ചപ്പോൾ മികച്ച പ്രവർത്തനങ്ങൾ ആയിരുന്നു സെന്റ് ആൻസ് സ്‌കൂൾ നടത്തിയത്.പ്രളയ ബാധിതർക്ക് ക്യാമ്പിനായി സ്‌കൂൾ അനുവദിക്കുകയും ,രക്ഷാപ്രവർത്തനം നടത്തുന്നതിനാവശ്യമായ ബസുകൾ വിട്ടുനല്കിയും ആയിരുന്നു സ്‌കൂൾ മാത്രക കാട്ടിയത്. സാമൂഹ്യ  പ്രവർത്തകൻ കെ.ടി ലത്തീഫും സംഘവും മേപ്പാടിയിൽ നടത്തിവരുന്ന പുനരിധിവാസ പ്രവർത്ഥനങ്ങളുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും മേപ്പാടിയിൽ എത്തിയത്.
മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ്.വാർഡ് മെമ്പർ ചന്ദ്രൻ ,ഇബ്രാഹിം മാസ്റ്റർ,കെ.ടി ലത്തീഫ് ,പ്രിസിപ്പാൽ  ഫാദർ സ്റ്റിജോ ,പി.ടി എ പ്രസിഡന്റ് പൊന്നാണ്ടി അഷ്റഫ്.സ്‌കൂൾ കറസ്പോണ്ടന്റ് ഫാദർ അനീഷ് .സിസ്റ്റർ പൈസലറ്റ് 
മദർ പി.ടി എ പ്രസിഡൻറ് നിഷ.
മറ്റ് അധ്യാപകർ ,സ്‌കൂൾ വിദ്യാർഥികൾ,രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *