October 20, 2026

വയനാട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്ന് വീണ് രണ്ട് തൊഴിലാളികൾ മരിച്ചു: രണ്ട് പേർക്ക് പരിക്ക്.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :വയനാട് 

അമ്പലവയല്‍ അമ്പുകുത്തി- 19-ല്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ മേല്‍ക്കൂരയുടെ സണ്‍ഷേഡ് തകര്‍ന്ന് വീണ് രണ്ട്  പേര്‍ മരിച്ചു. ഇരുളം സ്വദേശികളായ ചുണ്ടക്കൊല്ലി ഞാറക്കോടന്‍ എന്‍ .എം. അഷറഫ് (27), ചുണ്ടകൊല്ലി വെട്ടിക്കാട്ടില്‍ അനൂപ് (33) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ  സ്ഥലമുടമ ഫാ. ബേസില്‍ വട്ടപറമ്പില്‍ (30), പാമ്പ്ര സ്വദേശി തകടിയില്‍ എല്‍ദോ (28) എന്നിവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച  ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബത്തേരിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും അമ്പലവയല്‍ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ രണ്ടാം നിലയുടെ സണ്‍ഷൈഡ് സ്ലാബ് തകര്‍ന്ന് വീണാണ് അപകടം. മരണപ്പെട്ട ഇരുവരും ജോലിക്കാരാണ്. തകര്‍ന്ന വീണ സ്ലാബിനു ചുവട്ടില്‍ ചുമര്‍ തേക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അപകടം സംഭവിച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *